---
title: " #Sargalayainternationalartsandcraftsfestival2024 | കാലത്തെ വെല്ലുന്ന കലാസൃഷ്ടി ; സർഗാലയ കരകൗശലമേളയിൽ തരംഗമായി തഞ്ചാവൂർ പെയിന്റിംഗ്  "
english_title: "#timeless #piece #art #Thanjavur #painting #makes #waves #Sargalaya #handicraft #fair"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/258856/timeless-piece-art-thanjavur-painting-makes-waves-sargalaya-handicraft-fair"
published_at: "2024-12-25T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676bcf768a03b_sargalaya_thanchavur_paiting.jpg"
keywords: []
---

#  #Sargalayainternationalartsandcraftsfestival2024 | കാലത്തെ വെല്ലുന്ന കലാസൃഷ്ടി ; സർഗാലയ കരകൗശലമേളയിൽ തരംഗമായി തഞ്ചാവൂർ പെയിന്റിംഗ്  

> **Lead Summary:** **ഇരിങ്ങൽ: **സർഗാലയ അന്താരാഷ്ട്ര കരകൗശലമേളയിൽ ഏറെ തരംഗമായി കൊണ്ടിരിക്കുകയാണ് തഞ്ചാവൂർ പെയിന്റിംഗ്.

## Article Content

**ഇരിങ്ങൽ: **സർഗാലയ അന്താരാഷ്ട്ര കരകൗശലമേളയിൽ ഏറെ തരംഗമായി കൊണ്ടിരിക്കുകയാണ് തഞ്ചാവൂർ പെയിന്റിംഗ്.

ആദ്യമായാണ് തഞ്ചാവൂർ കലാസൃഷ്ടി ഈ കരകൗശലമേളയിൽ സ്ഥാനംപിടിക്കുന്നത്.

തലമുറകൾ മാറിയാലും തഞ്ചാവൂർ പെയിൻറിങ്ങിന് ഒരു മാറ്റവുമുണ്ടാവില്ലെന്നതാണ് ഈ സർഗസൃഷ്ടിയുടെ പ്രത്യേകത.

നമ്മുടെ പുരാതനമായ മ്യൂറൽ പെയിൻറിങ് പോലെയാണ് തഞ്ചാവൂർ പെയിൻറിങ്ങിന്റെ സ്ഥാനം.

തമിഴ്നാട്ടിൽ ചോളന്മാരുടെ കാലത്ത് ഉദയം ചെയ്ത ഈ ചിത്രകല പോണ്ടിച്ചേരി സ്വദേശികളായ എം. ജയന്തി യുടെയും കെ. അനിതയുടെയും കരകൗശലത്തിൽ മനോഹരമാണ്.

അമ്മയും മകളുമാണ് ഇവർ. കഴിഞ്ഞമാസം ഡൽഹിയിൽ നടന്ന ഇന്ത്യ ഇൻറർനാഷണൽ ട്രേഡ് ഫെയറിൽ പങ്കെടുത്ത ശേഷമാണ് സർഗാലയയിലെത്തുന്നത്.

ഗോൾഡ് ഫോയിൽ വർക്കാണിത്. മരത്തിന്റെ പശയും പ്രകൃതിദത്തകളറും ഉപയോഗിക്കുന്നു. ഭംഗിക്കായി ജയ്‌പൂർ കല്ലുമുണ്ട്. സ്വർണ വർണത്തിലുള്ള ചെറിയൊരു പെയിൻറിങ് ചില്ല് പേടകത്തിലാക്കിയതിന് 1500 രൂപയാണ് വില.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/258856/timeless-piece-art-thanjavur-painting-makes-waves-sargalaya-handicraft-fair)