#Sdpi | ഫുട്ബോൾ ടൂർണമെന്റ്; എസ് ഡി പി ഐ കുറ്റ്യാടി നിയോജക മണ്ഡലം, സീസൺ വൺ പ്രീമിയർ ലീഗ് സംഘടിപ്പിച്ചു

#Sdpi | ഫുട്ബോൾ ടൂർണമെന്റ്; എസ് ഡി പി ഐ  കുറ്റ്യാടി നിയോജക മണ്ഡലം, സീസൺ വൺ  പ്രീമിയർ ലീഗ്  സംഘടിപ്പിച്ചു
Dec 26, 2024 03:03 PM | By akhilap

ആയഞ്ചേരി: (vatakara.truevisionnews.com) എസ് ഡി പി ഐ കുറ്റ്യാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണ്ണമെന്റ് സീസൺ വൺ സംഘടിപ്പിച്ചു.

ആയഞ്ചേരി ടറഫിൽ വച്ചു നടന്ന പരിപാടിയിൽ ഏഴ് പഞ്ചായത്തുകളിൽ നിന്നായി പതിനാലു ടീമുകൾ മത്സരിച്ചു.

ചലനം കടമേരി ടൂർണ്ണമെന്റ് ജേതാക്കൾക്കുള്ള സഹീർ തട്ടാറത്ത് മെമ്മോറിയൽ ട്രോഫിയും, റെഡ് ഗ്രീൻ ബേങ്ക് റോഡ് റണ്ണേഴ്സപ്പിനുള്ള നൗഫൽ മലയിൽ മെമ്മോറിയൽ ട്രോഫിയും കരസ്ഥമാക്കി. ബെസ്റ്റ് പ്ലയറായി ചലനം ക്ലബിന്റെ റാസിക്കും, മികച്ച ഗോളിയായി റെഡ് ഗ്രീൻ ചേരി പൊയിലിന്റെ റയാനും തിരഞ്ഞെടുക്കപ്പെട്ടു.

കേരള ഫുട്ബോൾ അസോസിയേഷൻ വുമൺ പാനൽ മെമ്പറും കോച്ചുമായ പ്രദീപ് എം.കെ മത്സരം ഉദ്ഘാടനം ചെയ്തു.

എസ് ഡി പി ഐ കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് നവാസ് കല്ലേരി അധ്യക്ഷത വഹിച്ചു.

ജേതാക്കൾക്കുള്ള ട്രോഫി എസ് ഡി പി ഐ ജില്ലാ കമ്മറ്റി അംഗം നൗഷാദ് ബി സമ്മാനിച്ചു. മണ്ഡലം സെക്രട്ടറി അബുലയിസ് കാക്കുനി, മണ്ഡലം കമ്മറ്റി അംഗങ്ങളായ ഹമീദ് കല്ലുംമ്പുറം, ആർ.എം റഹീം മാസ്റ്റർ, നദീർ മാസ്റ്റർ, റഫീക്ക് മാസ്റ്റർ മത്തത്ത്, സാദിക്ക് ബാങ്ക് റോഡ്, നവാസ് മലയിൽ എന്നിവർ ആശംസകൾ നേർന്നു.

പ്രോഗ്രാം കൺവീനർ ഷറഫീം കല്ലേരി സ്വാഗതവും അഷ്ക്കർ വില്യാപ്പള്ളി നന്ദിയും നേർന്നു.

സുലൈമാൻ ബാങ്ക് റോഡ്, പി.സി ഇസ്മായിൽ, ഇബ്രാഹീം ആയഞ്ചേരി, നാസർ പുതിയോട്ടിൽ, മുത്തു തങ്ങൾ, മിഷാൽ മണിയൂർ, റിഷാദ് കല്ലേരി, എ.ടി.കെ അഷറഫ്, റിഷാദ് മാസ്റ്റർ വേളം എന്നിവർ പരിപാടി നിയന്ത്രിച്ചു.

#Football #Tournament #SDPI #Kuttyadi #Constituency #organized #Season #One #Premier #League.

Next TV

Related Stories
എം എൽ എയ്ക്ക് നിവേദനം നൽകി; സോയിൽ നെയിലിങ് നിർമ്മാണം തടയണം -എസ്‌ഡിപിഐ

Jun 7, 2025 03:25 PM

എം എൽ എയ്ക്ക് നിവേദനം നൽകി; സോയിൽ നെയിലിങ് നിർമ്മാണം തടയണം -എസ്‌ഡിപിഐ

സോയിൽ നെയിലിങ് നിർമ്മാണം തടയണം -എസ്‌ഡിപിഐ...

Read More >>
സൗന്ദര്യവൽക്കരണം; കുഞ്ഞിരാമൻ വക്കീൽ റോഡ് ഇനി ദീപ പ്രഭയിൽ

Jun 7, 2025 02:29 PM

സൗന്ദര്യവൽക്കരണം; കുഞ്ഞിരാമൻ വക്കീൽ റോഡ് ഇനി ദീപ പ്രഭയിൽ

കുഞ്ഞിരാമൻ വക്കിൽ റോഡിന് ഇരുവശവും തെരുവ് വിളക്കുകൾ സ്ഥാപിച്ചു...

Read More >>
വേറിട്ട മാതൃകയായി; വടകര സാൻഡ് ബാങ്ക്‌സും പരിസരവും ശുചീകരിച്ച് എസ്എഫ്ഐ

Jun 7, 2025 01:24 PM

വേറിട്ട മാതൃകയായി; വടകര സാൻഡ് ബാങ്ക്‌സും പരിസരവും ശുചീകരിച്ച് എസ്എഫ്ഐ

വടകര സാൻഡ് ബാങ്ക്‌സും പരിസരവും ശുചീകരിച്ച്...

Read More >>
 മണ്ണിടിച്ചൽ ഭീഷണി; ഉപ്പിലാറമല ഖനനം നിർത്തിവെക്കാൻ അധികാരികൾ നടപടി സ്വീകരിക്കണം -പാറക്കല്‍ അബ്ദുല്ല

Jun 7, 2025 01:12 PM

മണ്ണിടിച്ചൽ ഭീഷണി; ഉപ്പിലാറമല ഖനനം നിർത്തിവെക്കാൻ അധികാരികൾ നടപടി സ്വീകരിക്കണം -പാറക്കല്‍ അബ്ദുല്ല

ഉപ്പിലാറമല ഖനനം നിർത്തിവെക്കാൻ അധികാരികൾ നടപടി സ്വീകരിക്കണമെന്ന് പാറക്കല്‍...

Read More >>
Top Stories