---
title: "മടപ്പള്ളി ഗവ. കോളേജില്‍ നടന്ന  വിവാഹപൂര്‍വ കൗണ്‍സലിങ് ശ്രദ്ധേയമായി"
english_title: "Madappally Govt. Held in college Pre-marital counseling was notable"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/25928/madappally-govt-held-in-college-pre-marital-counseling-was-notable"
published_at: "2022-02-12T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620738045e989_van5tha c6000.jpg"
keywords: []
---

# മടപ്പള്ളി ഗവ. കോളേജില്‍ നടന്ന  വിവാഹപൂര്‍വ കൗണ്‍സലിങ് ശ്രദ്ധേയമായി

> **Lead Summary:** **ഒഞ്ചിയം :** കുടുംബ ബന്ധങ്ങളിലെ ഇഴയടുപ്പം ശക്തിപ്പെടുത്തിയാല്‍ മാത്രമേ ദാമ്പത്യ ജീവിതം സന്തോഷകരമാവുകയുള്ളൂവെന്ന് വനിതാ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ പി സതീദേവി പറഞ്ഞു.

## Article Content

**ഒഞ്ചിയം :** കുടുംബ ബന്ധങ്ങളിലെ ഇഴയടുപ്പം ശക്തിപ്പെടുത്തിയാല്‍ മാത്രമേ ദാമ്പത്യ ജീവിതം സന്തോഷകരമാവുകയുള്ളൂവെന്ന് വനിതാ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ പി സതീദേവി പറഞ്ഞു.

മടപ്പള്ളി ഗവ. കോളേജില്‍ വിവാഹപൂര്‍വ കൗണ്‍സലിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പ്രണയം പകയിലേക്കല്ല, ക്ഷമയിലേക്കും സൗഹാര്‍ദത്തിലേക്കുമാണ് വളരേണ്ടതെന്നും അവര്‍ പറഞ്ഞു.

ദാമ്പത്യം ഭദ്രമാക്കാനുള്ള ഇടപെടലിനായി വനിതാ കമീഷന്‍ ജില്ലതോറും നടത്തി വരുന്ന പരിപാടിയുടെ ഭാഗമാണിത്. പ്രിന്‍സിപ്പല്‍ ഒ കെ ഉദയകുമാര്‍ അധ്യക്ഷനായി.

ഡോ. ഗിരീഷ് ബാബു, ഡോ. ബി പ്രീത, അഖിലേഷ്, സി എസ് അമല്‍ജിത്ത്, വിശാല്‍ വിജയന്‍ എന്നിവര്‍ സംസാരിച്ചു. വുമണ്‍ സെല്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ. എസ് ധന്യ സ്വാഗതവും ആരഭി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/25928/madappally-govt-held-in-college-pre-marital-counseling-was-notable)