---
title: "#volleyballchampionship | നാളെ തുടക്കം; വടകരയിൽ ഇനി രണ്ടു നാൾ വോളിബോൾ ചാമ്പ്യൻഷിപ്പിൻറെ ആവേശം"
english_title: "#Tomorrow #begins #excitement #volleyball #championship #two #days #away #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/259296/Tomorrow-begins-excitement-volleyball-championship-two-days-away-Vadakara-new"
published_at: "2024-12-27T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676e774c39e34_volleyball.jpg"
keywords: []
---

# #volleyballchampionship | നാളെ തുടക്കം; വടകരയിൽ ഇനി രണ്ടു നാൾ വോളിബോൾ ചാമ്പ്യൻഷിപ്പിൻറെ ആവേശം

> **Lead Summary:** **വടകര: **ജില്ലാ വോളിബോൾ അസോസിയേഷൻ്റെയും മടപ്പള്ളി സ്പോർട്സ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ ബി ഡിവിഷൻ വടകര മേഖല വോളിബോൾ ചാമ്പ്യൻഷിപ്പ് 28,29 തീയതികളിൽ നടക്കും.

## Article Content

**വടകര: **ജില്ലാ വോളിബോൾ അസോസിയേഷൻ്റെയും മടപ്പള്ളി സ്പോർട്സ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ ബി ഡിവിഷൻ വടകര മേഖല വോളിബോൾ ചാമ്പ്യൻഷിപ്പ് 28,29 തീയതികളിൽ നടക്കും.

വള്ളിക്കാട് കൊളങ്ങാട്ട് ഭഗവതി ക്ഷേത്ര മൈതാനിയിൽ കെ.പ്രമോദ് സ്‌മാരക സ്‌റ്റേഡിയത്തിൽ നാളെ രാവിലെ യു.എൽ.സി.സി.എസ് ചെയർമാൻ പാലേരി രമേശൻ ഉദ്ഘാടനം ചെയ്യും.

ഒന്നാം സ്ഥാനം നേടുന്ന ടീമിന് പാലേരി കണാരൻ മാസ്റ്റർ സ്‌മാരക ട്രോഫിയും വി.വി കുമാരൻ സ്‌മാരക വിന്നേഴ്‌സ് ട്രോഫിയും രണ്ടാം സ്ഥാനം നേടുന്ന ടീമിന് കെ.കെ പ്രമോദ് സ്‌മാരക ട്രോഫിയും നൽകും.

വാർത്താസമ്മേളനത്തിൽ രാഘവൻ മാണിക്കോത്ത്, സി.വി വിജയൻ, പാലേരി മോഹനൻ, ഇ.കെ കുമാരൻ, മേലോടി സുകുമാരൻ, ജനാർദനൻ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/259296/Tomorrow-begins-excitement-volleyball-championship-two-days-away-Vadakara-new)