---
title: "അഴിയൂരില്‍ ആരോഗ്യവകുപ്പ് അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി  ആരോഗ്യ പരിശോധനകള്‍ നടത്തി"
english_title: "Health Department in Azhiyur for guest workers  Health checks were performed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/26011/health-department-in-azhiyur-for-guest-workers-health-checks-were-performed"
published_at: "2022-02-12T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6207788d52990_medical team.jpg"
keywords: []
---

# അഴിയൂരില്‍ ആരോഗ്യവകുപ്പ് അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി  ആരോഗ്യ പരിശോധനകള്‍ നടത്തി

> **Lead Summary:** **അഴിയൂര്‍: ** അഴിയൂരില്‍ ആരോഗ്യ വകുപ്പിന്റെ മൊബൈല്‍ പരിശോധന സംഘം അതിഥി തൊഴിലാളികളില്‍ മന്തുരോഗം ,മലമ്പനി എന്നിവ കണ്ടുപിടിക്കുന്നത്തിന്റെ ഭാഗമായി രക്ത സാമ്പിള്‍ ശേഖരിച്ചു പരിശോധന നടത്തി .ഇന്നലെ രാത്രിയിലാണ് കോഴിക്കോട് നിന്ന് വന്ന ആരോഗ്യവകുപ്പ് മൊബൈല്‍ ടീം സാമ്പിളുകള്‍ ശേഖരിച്ചത്.

## Article Content

**അഴിയൂര്‍: ** അഴിയൂരില്‍ ആരോഗ്യ വകുപ്പിന്റെ മൊബൈല്‍ പരിശോധന സംഘം അതിഥി തൊഴിലാളികളില്‍ മന്തുരോഗം ,മലമ്പനി എന്നിവ കണ്ടുപിടിക്കുന്നത്തിന്റെ ഭാഗമായി രക്ത സാമ്പിള്‍ ശേഖരിച്ചു പരിശോധന നടത്തി .ഇന്നലെ രാത്രിയിലാണ് കോഴിക്കോട് നിന്ന് വന്ന ആരോഗ്യവകുപ്പ് മൊബൈല്‍ ടീം സാമ്പിളുകള്‍ ശേഖരിച്ചത്.

മൂന്നാം വാര്‍ഡിലെ കാരോത്ത് ക്വാര്‍ട്ടേഴ്‌സിലെ 25 അതിഥി തൊഴിലാളികളെയും ചാരങ്കയില്‍ ക്വാര്‍ട്ടേഴ്‌സിലെ 7 പേരെയും രണ്ടാം വാര്‍ഡിലെ റസ്ബാ ഷെറിന്‍ ക്വാര്‍ട്ടേഴ്‌സിലെ 18 പേരെയും അടക്കം ആകെ 50 പേരുടെ സാമ്പിളുകളാണ് സംഘം ശേഖരിച്ചത്.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി .റീന , കെ ഫാത്തിമ, ബിജില, നീരജാ ,ദൃശ്യ, ലാബ് ടെക്‌നീഷ്യന്‍ കെ എം മിഥുന്‍ എന്നിവരാണ് പരിശോധനക്ക് നേത്രത്വം നല്‍കിയത് .മൂന്നാം വാര്‍ഡ് മെമ്പര്‍ ഫിറോസ് കാളാണ്ടി , പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/26011/health-department-in-azhiyur-for-guest-workers-health-checks-were-performed)