---
title: "വടകരയിലെ ജൈവ കലവറ കത്തിച്ചത്  ആര് ?   പ്രതിഷേധവുമായി മുസ്ലിം യൂത്ത് ലീഗ്"
english_title: " Move to sabotage the carbon neutral project implemented by Vadakara Municipality."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/26033/move-to-sabotage-the-carbon-neutral-project-implemented-by-vadakara-municipality"
published_at: "2022-02-12T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62079ea050ede_FIRE  IN FHC.jpg"
keywords: []
---

# വടകരയിലെ ജൈവ കലവറ കത്തിച്ചത്  ആര് ?   പ്രതിഷേധവുമായി മുസ്ലിം യൂത്ത് ലീഗ്

> **Lead Summary:** വടകര: വടകര നഗരസഭ നടപ്പിലാക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി അട്ടിമറിക്കാന്‍ നീക്കം. താഴെ അങ്ങാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ മരങ്ങള്‍ കത്തി നശിച്ചതിന് പിന്നില്‍ ദുരൂഹത. എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണയോട് കൂടി വടകര കാര്‍ബണ്‍ ന്യൂട്രല്‍ നഗരമായി മാറാന്‍ ഒരുങ്ങുമ്പോള്‍ ഒരു വിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നല്ല മാതൃകകളെ തുരങ്കം വെയ്ക്കാന്‍ ഒരുങ്ങുകയാണോ ?

## Article Content

വടകര: വടകര നഗരസഭ നടപ്പിലാക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി അട്ടിമറിക്കാന്‍ നീക്കം. താഴെ അങ്ങാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ മരങ്ങള്‍ കത്തി നശിച്ചതിന് പിന്നില്‍ ദുരൂഹത. എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണയോട് കൂടി വടകര കാര്‍ബണ്‍ ന്യൂട്രല്‍ നഗരമായി മാറാന്‍ ഒരുങ്ങുമ്പോള്‍ ഒരു വിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നല്ല മാതൃകകളെ തുരങ്കം വെയ്ക്കാന്‍ ഒരുങ്ങുകയാണോ ?

താഴെഅങ്ങാടിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനകാര്‍ക്ക് നേരെയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉയരുന്നത്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുറക് വശത്ത് കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി പ്രകാരം ഒരേക്കറിലെറെ സ്ഥലത്ത് വെച്ച് പിടിപ്പിച്ച നൂറ് കണക്കിന് മരങ്ങള്‍ കത്തി നശിച്ചതിന് പിന്നില്‍ ജീവനക്കാരുടെ അനാസ്ഥയാണെന്നും ഉത്തരവാദികളായവര്‍ക്കെതിരെ നടപടി എടുക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് വടകര മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

ബോധപൂര്‍വ്വം ചിലര്‍ മരങ്ങള്‍ കത്തിക്കാന്‍ കൂട്ട് നില്‍ക്കുകയാണെന്നും ആരോപണമുണ്ട്. യോഗത്തില്‍ പ്രസിഡന്റ് ആര്‍ സിറാജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഫീര്‍ കെ കെ , ഭാരവാഹികളായ അക്ബര്‍ കെ ,ഫൈസല്‍ സുന്നത്ത് ,അഷ്‌റഫ് പണിക്കോട്ടി ,ഷഫീദ് മാക്കൂല്‍,സഫ്‌വാന്‍ പി വി ,അജ്‌നാസ് പുതിയോട്ടില്‍ ,ഇമ്രാന്‍ തെരുവത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/26033/move-to-sabotage-the-carbon-neutral-project-implemented-by-vadakara-municipality)