ഓർക്കാട്ടേരി: (vatakara.truevisionnews.com) ഏറാമല ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിലെ കുനിയപറമ്പത്ത് റോഡ് ഉദ്ഘാടനം പ്രസിഡന്റ് ടി.പി മിനിക നിർവഹിച്ചു.
പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൻ ജസീല വി.കെ അധ്യക്ഷത വഹിച്ചു. റിയാസ് കുനിയിൽ സ്വാഗതം പറഞ്ഞു.
സൂപ്പി എം. കെ , ഒ മഹേഷ് കുമാർ, കെ.പി രാമചന്ദ്രൻ, ബാബു മാസ്റ്റർ പി. പി , ആർ എസ് സുധീഷ് മാസ്റ്റർ, കൃഷ്ണൻ സി.കെ, പ്രേമൻ മമ്പള്ളി, ടി.എൻ. കെ പ്രഭാകരൻ, അബൂഭക്കർ മമ്പള്ളി, അമീർ വളപ്പിൽ, സുകുമാരൻ വി.കെ, രവി വി. കെ, സുബൈർ കെ.പി എന്നിവർ സംസാരിച്ചു. ജയൻ സാരംഗ് നന്ദി പറഞ്ഞു.
പുതുവത്സര ദിനത്തിൽ കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു.
#New #Years #Day #Kuniyaparambath #Road #inaugurated