---
title: "റീബില്‍ഡ് കേരള; വടകരയിലെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന്  കെ.കെ.രമ എം.എല്‍.എ"
english_title: "Rebuild Kerala; KK Rema MLA said that the work in Vadakara will be completed on time"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/26043/rebuild-kerala-kk-rema-mla-said-that-the-work-in-vadakara-will-be-completed-on-time"
published_at: "2022-02-12T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6207a116b2450_REBUILD KERALA.jpg"
keywords: []
---

# റീബില്‍ഡ് കേരള; വടകരയിലെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന്  കെ.കെ.രമ എം.എല്‍.എ

> **Lead Summary:** വടകര: റീബില്‍ഡ് കേരള പദ്ധതിയില്‍ വടകര മണ്ഡലത്തില്‍ അനുവദിച്ച 15.7 കോടിയുടെ വ്യത്യസ്ത പ്രവൃത്തികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ തീരുമാനമായി. കെ.കെ രമ എം.എല്‍.എ വിളിച്ചചേര്‍ത്ത ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം.

## Article Content

വടകര: റീബില്‍ഡ് കേരള പദ്ധതിയില്‍ വടകര മണ്ഡലത്തില്‍ അനുവദിച്ച 15.7 കോടിയുടെ വ്യത്യസ്ത പ്രവൃത്തികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ തീരുമാനമായി. കെ.കെ രമ എം.എല്‍.എ വിളിച്ചചേര്‍ത്ത ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം.

ഇതില്‍ വടകര പുതിയ ബസ്സ്റ്റാന്‍ഡ് നവീകരണത്തിന് 2.5കോടി, കരിമ്പനതോടിന്റെ ഭിത്തി കെട്ടി സംരക്ഷിക്കാന്‍ 1.5കോടി, മടപ്പള്ളി റെയില്‍വേ അണ്ടര്‍പാസിന്റെ റോഡ് നിര്‍മ്മാണത്തിന് 2 കോടി, മടപ്പള്ളി കോളജിലെ പഴയ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍ പൊളിച്ച് മാറ്റി വി.ഐ.പി ഗസ്റ്റ്ഹൗസ് പണിയാന്‍ 2.5കോടി തുടങ്ങി മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിലും നഗരസഭയിലുമുള്ള വ്യത്യസ്തങ്ങളായ റോഡുകളുടെ നിര്‍മാണവും നവീകരണവുമടക്കമുള്ള പദ്ധതികളും ഇതില്‍ ഉള്‍പെടും.

ഇതില്‍ സാങ്കേതികാനുമതി ലഭ്യമായ പ്രവര്‍ത്തികള്‍ ഉടന്‍ ടെണ്ടര്‍ ചെയ്യാനും, സാങ്കേതിക അനുമതി ലഭിക്കാത്ത പ്രവര്‍ത്തികള്‍ക്ക് ഫിബ്രുവരി അവസാനത്തോടെ സാങ്കേതികാനുമതി ലഭ്യമാക്കാനും യോഗം തീരുമാനിച്ചു. ജില്ലാ കലക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍ റെഡ്ഢി,എല്‍.എസ്.ജി.ഡി.എക്‌സികുട്ടീവ് എഞ്ചിനീര്‍, നഗരസഭയിയലെയും പഞ്ചായത്തുകളിലെയും എഞ്ചിനീയര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് എ.എക്‌സ്.ഇ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/26043/rebuild-kerala-kk-rema-mla-said-that-the-work-in-vadakara-will-be-completed-on-time)