---
title: "ഷുഹൈബിന്റെ ഓര്‍മ്മ പുതുക്കി  യൂത്ത്  കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍"
english_title: "mattanoor shuhaib memorial day at ayencheri "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/26046/mattanoor-shuhaib-memorial-day-at-ayencheri"
published_at: "2022-02-12T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6207a85e87e4b_bavith malool.jpg"
keywords: []
---

# ഷുഹൈബിന്റെ ഓര്‍മ്മ പുതുക്കി  യൂത്ത്  കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

> **Lead Summary:** **ആയഞ്ചേരി:** മട്ടന്നൂരില്‍ വെട്ടേറ്റ് മരിച്ച ഷുഹൈബിന്റെ ഓര്‍മ്മ പുതുക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ നാലാം രക്തസാക്ഷി ദിന അനുസ്മരണവും, പുഷ്പാര്‍ച്ചനയും ആയഞ്ചേരി കോണ്‍ഗ്രസ് ഭവനില്‍ വെച്ച് നടന്നു.

## Article Content

**ആയഞ്ചേരി:** മട്ടന്നൂരില്‍ വെട്ടേറ്റ് മരിച്ച ഷുഹൈബിന്റെ ഓര്‍മ്മ പുതുക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ നാലാം രക്തസാക്ഷി ദിന അനുസ്മരണവും, പുഷ്പാര്‍ച്ചനയും ആയഞ്ചേരി കോണ്‍ഗ്രസ് ഭവനില്‍ വെച്ച് നടന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ ബവിത് മലോല്‍ ഉത്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് നജീബ് ചോയിക്കണ്ടി അധ്യക്ഷത വഹിച്ചു, ബ്ലോക്ക് സെക്രട്ടറി മിനീഷ് പി കെ, ഷിജു വാളാഞ്ഞി, രജീഷ് കെ എം, ഹരീഷ്, മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/26046/mattanoor-shuhaib-memorial-day-at-ayencheri)