---
title: "അടി കിട്ടിയാല്‍ തിരിച്ചടിക്കുമെന്ന് ഡിസിസി ജനറല്‍  സെക്രട്ടറി കാവില്‍ രാധാകൃഷ്ണന്‍"
english_title: "DCC general secretary Kavil Radhakrishnan said he would retaliate if he was beaten"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/26097/dcc-general-secretary-kavil-radhakrishnan-said-he-would-retaliate-if-he-was-beaten"
published_at: "2022-02-12T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6207eed89c50b_kavil radhakrishan .jpg"
keywords: []
---

# അടി കിട്ടിയാല്‍ തിരിച്ചടിക്കുമെന്ന് ഡിസിസി ജനറല്‍  സെക്രട്ടറി കാവില്‍ രാധാകൃഷ്ണന്‍

> **Lead Summary:** ആയഞ്ചേരി : ഗാന്ധിമാര്‍ഗം തന്നെയാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും ഇരു കരണങ്ങളിലും അടി കിട്ടിയാല്‍ സുഭാഷ് ചന്ദ്രബോസിന്റെ മാര്‍ഗം സ്വീകരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി ഡിസിസി ജനറല്‍ സെക്രട്ടറി കാവില്‍ രാധാകൃഷ്ണന്‍.

## Article Content

ആയഞ്ചേരി : ഗാന്ധിമാര്‍ഗം തന്നെയാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും ഇരു കരണങ്ങളിലും അടി കിട്ടിയാല്‍ സുഭാഷ് ചന്ദ്രബോസിന്റെ മാര്‍ഗം സ്വീകരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി ഡിസിസി ജനറല്‍ സെക്രട്ടറി കാവില്‍ രാധാകൃഷ്ണന്‍.

കുറ്റ്യാടി നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആയഞ്ചേരിയില്‍ നടത്തിയ ഷുഹൈബ് അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

താലിബാനെ പോലും നാണിപ്പിക്കുന്ന കൊലപാതക പരമ്പരകളാണ് സി പി എം നടത്തിയതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. വി.കെ ഇസ്ഹാഖ് അദ്ധ്യക്ഷനായിരുന്നു.

സി.ആര്‍ സജിത്ത്, വി.പി പ്രവീണ്‍, മനീഷ് പിലാച്ചേരി, മിനീഷ് കടമേരി , നിഷാബ് ചീളില്‍, ഇ എം രാജേഷ്, ഷുഹൈബ് ഒന്തത്ത്, നജീബ് ചോയിക്കണ്ടി, ധനേഷ് വള്ളില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/26097/dcc-general-secretary-kavil-radhakrishnan-said-he-would-retaliate-if-he-was-beaten)