---
title: "#NationalScienceFair | മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥിനി നജ ഫാത്തിമ ദേശീയ ശാസ്ത്രമേളയിലേക്ക്"
english_title: "#Memunda #Higher #Secondary #School #alumna #NajaFatima #NationalScienceFair"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/261319/memunda-higher-secondary-school-alumna-najafatima-nationalsciencefair"
published_at: "2025-01-05T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677aa7173736d_national_science_fair.jpg"
keywords: []
---

# #NationalScienceFair | മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥിനി നജ ഫാത്തിമ ദേശീയ ശാസ്ത്രമേളയിലേക്ക്

> **Lead Summary:** **മേമുണ്ട: **2024 ഡിസംബർ 26 മുതൽ 31 വരെ ഹരിയാനയിലെ റായിൽ (സോനിപത്) വച്ച് നടക്കുന്ന ദേശീയ ശാസ്ത്രമേളയിൽ കേരളത്തെ പ്രതിനിധീകരിച്ചുകൊണ്ട് കോഴിക്കോട് ജില്ലയിലെ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയായിരുന്ന പി നജഫാത്തിമയും പങ്കെടുക്കുന്നു.

## Article Content

**മേമുണ്ട: **2024 ഡിസംബർ 26 മുതൽ 31 വരെ ഹരിയാനയിലെ റായിൽ (സോനിപത്) വച്ച് നടക്കുന്ന ദേശീയ ശാസ്ത്രമേളയിൽ കേരളത്തെ പ്രതിനിധീകരിച്ചുകൊണ്ട് കോഴിക്കോട് ജില്ലയിലെ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയായിരുന്ന പി നജഫാത്തിമയും പങ്കെടുക്കുന്നു.

കഴിഞ്ഞ വർഷം മേമുണ്ട സ്കൂളിൽ പഠിക്കുമ്പോൾ സംസ്ഥാന ഗണിതശാസ്ത്ര മേളയിലെ പ്രവർത്തന മാതൃകയിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ മികച്ച പ്രകടനം കാഴ്ച വെച്ചാണ്, ഇപ്പോൾ ഹരിയാനയിൽ നടക്കുന്ന ദേശീയ ശാസ്ത്രമേളയിലേക്ക് നജ ഫാത്തിമയെ തിരഞ്ഞെടുത്തിരിക്കുന്നത്.

നജഫാത്തിമ ഇപ്പോൾ ആവള കുട്ടോത്ത് ഹയർസെക്കണ്ടറി സ്കൂൾ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനിയാണ്.

രാഷ്ട്രീയ ബാല വൈജ്ഞാനിക് പ്രദർശനി(ആർ ബി വി പി ) യും നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻ സി ഇ ആർ ടി ) ഉം സംയുക്തമായാണ് ദേശീയ ശാസ്ത്രമേള സംഘടിപ്പിക്കുന്നത്

പത്താം ക്ലാസ്സിലെ ഘനരൂപങ്ങൾ എന്ന പാഠഭാഗത്തിലെ സമചതുര സ്തംഭം, സമചതുര സ്തൂപിക, സമചതുര സ്തൂപിക പീഠം തുടങ്ങിയ ഘനരൂപങ്ങളുടെ ഉപരിതല പരപ്പളവുകൾ തമ്മിലുള്ള ബന്ധവും, വ്യാപ്തങ്ങൾ തമ്മിലുള്ള ബന്ധവും മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു പ്രവർത്തന മാതൃകയാണ് നജഫാത്തിമ ദേശീയ ഗണിതശാസ്ത്ര മേളയിൽ അവതരിപ്പിക്കുന്നത്.

മേമുണ്ട സ്കൂൾ ഗണിത അധ്യാപകനായ പി കെ ശരത്ത് ആണ് നജ ഫാത്തിമയുടെ ടീച്ചർ ഗൈഡ്. മുയിപ്പോത്ത് പുതിയോട്ടിൽ വീട്ടിൽ അബ്ദുറഹിമാൻ, റയ്ഹാനത്ത് ദമ്പതിമാരുടെ മകളാണ് നജ ഫാത്തിമ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/261319/memunda-higher-secondary-school-alumna-najafatima-nationalsciencefair)