---
title: "#Arrested | പ്രതികൾ അറസ്റ്റിൽ;  ബസ്  തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ പിടിയിൽ "
english_title: "#Incident #attack #bus #workers #Three #people #arrested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/261470/incident-attack-bus-workers-three-people-arrested"
published_at: "2025-01-06T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677b8b01250a7_arrest.jpg"
keywords: []
---

# #Arrested | പ്രതികൾ അറസ്റ്റിൽ;  ബസ്  തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ പിടിയിൽ 

> **Lead Summary:** **വടകര: **വടകര തണ്ണീർപന്തലിൽ സ്വകാര്യ ബസ് തടഞ്ഞ് തൊഴിലാളികളെ ആക്രമിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ.

## Article Content

**വടകര: **വടകര തണ്ണീർപന്തലിൽ സ്വകാര്യ ബസ് തടഞ്ഞ് തൊഴിലാളികളെ ആക്രമിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ.

പൊൻമേരിപറമ്പ് സ്വദേശികളായ കല്ലുള്ള പറമ്പത്ത് കുറ്റിയിൽ ഫൈസൽ (40), പുളിക്കൂൽ നടുവിലക്കണ്ടിയിൽ അസ്ലം (29), കുനിങ്ങാട് സ്വദേശി കോട്ടോള്ളതിൽ അജൽ (29) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികൾ അറസ്റ്റിലായതോടെ വടകര താലൂക്കിൽ ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സൂചന പണിമുടക്കും 10 മുതൽ നടത്താനിരുന്ന അനിശ്ചിത കാല സമരവും പിൻവലിച്ചു.

വടകര-തണ്ണീർ പന്തൽ റൂട്ടിലോടുന്ന അശ്വിൻ ബസിലെ തൊഴിലാളികളെയാണ് കഴിഞ്ഞ മാസം 11 ന് കുനിങ്ങാട് സിസി മുക്കിൽ ബസ് തടഞ്ഞ് മൂന്നംഗ സംഘം മർദ്ദിച്ചത്.

കാറിന് സൈഡ് നൽകിയില്ലെന്ന് പറഞ്ഞാണ് പ്രതികളുടെ ആഡംബര കാർ റോഡിന് കുറുകെ നിർത്തി ജീവനക്കാരെ അക്രമിച്ചത്.

തൊഴിലാളികളുടെ പരാതിയിൽ പോലീസ് കേസ് എടുത്തതോടെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. അക്രമത്തിൽ പ്രതിഷേധിച്ച് വടകര-തണ്ണീർ പന്തൽ റൂട്ടിൽ തൊഴിലാളികൾ നാല് ദിവസത്തോളം പണിമുടക്ക് നടത്തിയിരുന്നു.

ഇതിനിടയിൽ പ്രതികൾ ജില്ലാ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ ശേഷം ഇന്നലെ വൈകുന്നേരം നാദാപുരം പോലീസ് സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാവുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/261470/incident-attack-bus-workers-three-people-arrested)