---
title: "#PRNambiar | സ്മരണ; പി ആർ നമ്പ്യാർ ട്രസ്റ്റിന്റെ 2024 ലെ അവാർഡ് സമർപ്പണവും അനുസ്മരണവും  ഒൻപതിന്"
english_title: "#memory #PRNambiar #Trust #2024 #award #presentation #commemoration #9th #month"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/261718/memory-prnambiar-trust-2024-award-presentation-commemoration-9th-month"
published_at: "2025-01-07T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677ce0856486d_award.jpg"
keywords: []
---

# #PRNambiar | സ്മരണ; പി ആർ നമ്പ്യാർ ട്രസ്റ്റിന്റെ 2024 ലെ അവാർഡ് സമർപ്പണവും അനുസ്മരണവും  ഒൻപതിന്

> **Lead Summary:** **വടകര: **പ്രമുഖ സ്വാതന്ത്യസമര സേനാനിയും സി പി ഐ നേതാവുമായിരുന്ന പി ആർ നമ്പ്യാരുടെ സ്മരണക്കായി രൂപീകരിച്ച പി ആർ നമ്പ്യാർ ട്രസ്റ്റിന്റെ 2024 ലെ അവാർഡ് സമർപ്പണവും അനുസ്മരണ സമ്മേളനവും കരുവണ്ണൂരിൽ ഈ മാസം ഒൻപതിന് നാലിന് നടക്കും.

## Article Content

**വടകര: **പ്രമുഖ സ്വാതന്ത്യസമര സേനാനിയും സി പി ഐ നേതാവുമായിരുന്ന പി ആർ നമ്പ്യാരുടെ സ്മരണക്കായി രൂപീകരിച്ച പി ആർ നമ്പ്യാർ ട്രസ്റ്റിന്റെ 2024 ലെ അവാർഡ് സമർപ്പണവും അനുസ്മരണ സമ്മേളനവും കരുവണ്ണൂരിൽ ഈ മാസം ഒൻപതിന് നാലിന് നടക്കും.

റവന്യൂ മന്ത്രി കെ രാജൻ അവാർഡ് സമർപ്പണവും ഉദ്ഘാടനവും നിർവഹിക്കും.

ട്രസ്റ്റ് ചെയർമാൻ പ്രഫ: കെ പാപ്പൂട്ടി അധ്യക്ഷത വഹിക്കും-പ്രമുഖ സാസ്കാരിക പ്രവർത്തകനും കവിയും പ്രഭാഷകനുമായ എം എം സജീന്ദ്രനാണ് അവാർഡ്.

സത്യൻ മൊകേരി, ടി വി ബാലൻ, ഇ കെ വിജയൻ എം എൽ എ , അഡ്വ: പി വസന്തം, പ്രഫ: ടി പി കുഞ്ഞിക്കണ്ണൻ, കെ കെ ബാലൻ , അഡ്വ: പി ഗവാസ് അഡ്വ : പി പ്രശാന്ത് രാജൻ, -സോമൻ മുതുവന, ടി കെ രാജൻ മാസ്റ്റർ, പി സുരേഷ് ബാബു ടി എം ശശി രാജൻ രോഷ്മ, പി ആദർശ് എന്നിവർ പരിപാടികളിൽ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/261718/memory-prnambiar-trust-2024-award-presentation-commemoration-9th-month)