---
title: "നന്തിയിലെ വാഹനാപകടം ; അപകടത്തിന് ഇടയാക്കിയ വാഹനം കണ്ടത്തണമെന്ന് മുസ്ലീം യൂത്ത് ലീഗ്"
english_title: "Nandi car accident; Causing an accident Muslim Youth League wants vehicle found"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/26220/nandi-car-accident-causing-an-accident-muslim-youth-league-wants-vehicle-found"
published_at: "2022-02-13T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6208f60201ddf_haris myl.jpg"
keywords: []
---

# നന്തിയിലെ വാഹനാപകടം ; അപകടത്തിന് ഇടയാക്കിയ വാഹനം കണ്ടത്തണമെന്ന് മുസ്ലീം യൂത്ത് ലീഗ്

> **Lead Summary:** വടകര : ഇന്നലെ രാവിലെ നന്തിയിലുണ്ടായ വാഹനാപകടത്തില്‍ താഴെ അങ്ങാടി സ്വദേശിയായ ഹാരിസ് മരണപ്പെട്ട സംഭവത്തില്‍ അപകടത്തിന് ഇടയാക്കിയ വാഹനം കണ്ടത്തണമെന്ന് മുസ്ലീം യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

## Article Content

വടകര : ഇന്നലെ രാവിലെ നന്തിയിലുണ്ടായ വാഹനാപകടത്തില്‍ താഴെ അങ്ങാടി സ്വദേശിയായ ഹാരിസ് മരണപ്പെട്ട സംഭവത്തില്‍ അപകടത്തിന് ഇടയാക്കിയ വാഹനം കണ്ടത്തണമെന്ന് മുസ്ലീം യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

നന്തിക്കടുത്ത് ദേശീയ പാത ഇരുപതാം മൈയിലില്‍ വെച്ചാണ് ഹാരിസും സുഹൃത്തും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെട്ടത്. അമിത വേഗതയില്‍ തട്ടിത്തെറിപ്പിച്ച മിനി ലോറി കടന്ന് കളഞ്ഞതായാണ് ദൃസാക്ഷികള്‍ പറയുന്നത്. അപകടം നടന്ന് 24 മണിക്കൂര്‍ കഴിഞ്ഞും വാഹനത്തെ പിടി കൂടിയിട്ടില്ല. ഇത് പ്രതിഷേധാര്‍ഹമാണ്. പോലീസ് ഉദ്യോഗസ്ഥരുടെ അടിയന്തിര ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന് വലിയ വളപ്പ് ശാഖ മുസ്ലീം യൂത്ത് ലീഗ് ഭാരവാഹികള്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

മുന്‍ യൂത്ത് ലീഗ് ഭാരവാഹി കൂടിയായ ഹാരിസിന്റെ ആകസ്മികമായ നിര്യാണത്തില്‍ ശാഖാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. സാജിദ് നാറത്ത് ആധ്യക്ഷ്യം വഹിച്ചു. മുനീര്‍ സേവന ,മഹ്‌റുഫ് ,ഈസ മാസ്റ്റര്‍ ,ഷമീര്‍ പാലക്കല്‍, സഫുവാന്‍, മന്‍ഫീര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/26220/nandi-car-accident-causing-an-accident-muslim-youth-league-wants-vehicle-found)