---
title: "മുക്കാളി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ക്ക്   സ്റ്റോപ്പ് വേണം ; 19 ന്  ജനകീയ കൂട്ടായ്മ "
english_title: " For trains at Mukkali railway station Need a stop"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/26222/for-trains-at-mukkali-railway-station-need-a-stop"
published_at: "2022-02-13T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6208fe5ade0eb_MUKKALI RLY .jpg"
keywords: []
---

# മുക്കാളി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ക്ക്   സ്റ്റോപ്പ് വേണം ; 19 ന്  ജനകീയ കൂട്ടായ്മ 

> **Lead Summary:** വടകര : മുക്കാളി റെയില്‍വേ സ്റ്റേഷനില്‍ നേരത്തെ നിര്‍ത്തികൊണ്ടിരിക്കുന്ന ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു റെയില്‍വേ യൂസേഴ്‌സ് ഫോറം പ്രക്ഷോഭത്തിലേക്ക്. ഇതിന് തുടക്കം കുറിച്ച് 19 ന് വൈകിട്ട് മൂന്നിന് സ്റ്റേഷന് മുന്നില്‍ ജനകീയ കൂട്ടായ്മ നടത്താന്‍ ഫോറം യോഗം തീരുമാനിച്ചു. .

## Article Content

വടകര : മുക്കാളി റെയില്‍വേ സ്റ്റേഷനില്‍ നേരത്തെ നിര്‍ത്തികൊണ്ടിരിക്കുന്ന ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു റെയില്‍വേ യൂസേഴ്‌സ് ഫോറം പ്രക്ഷോഭത്തിലേക്ക്. ഇതിന് തുടക്കം കുറിച്ച് 19 ന് വൈകിട്ട് മൂന്നിന് സ്റ്റേഷന് മുന്നില്‍ ജനകീയ കൂട്ടായ്മ നടത്താന്‍ ഫോറം യോഗം തീരുമാനിച്ചു. .

ഇതില്‍ ജന പ്രതിനിധികള്‍, സര്‍വകക്ഷികള്‍ , വ്യാപാരി സംഘടനകള്‍ , റെസിഡന്‍സ് അസോസിയേഷന്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കം . കൂട്ടായ്മ മുന്‍ മന്ത്രി സി കെ നാണുവും സമാപന സമേമളനം പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മറും ഉദ്ഘാടനം ചെയ്യും. കോവിഡ് മഹാമാരിയുമായി ബന്ധപെട്ട് നിയന്ദ്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു .

എന്നാല്‍ വ്യാപന ഘട്ടത്തില്‍ നിര്‍ത്തിയ ഭൂരിഭാഗം ട്രെയിനുകള്‍ ഓട്ടം തുടങ്ങിയെങ്കിലും മുക്കാളി സ്റ്റേഷനില്‍ ട്രെയിനുകള്‍ നിര്‍ത്താതത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. പ്രക്ഷോഭ സമിതി യോഗത്തില്‍ ഫോറം ചെയര്‍പേഴ്‌സണ്‍ റീന രയരോത്ത് അധ്യക്ഷത വഹിച്ചു.

എം കെ സുരേഷ് ബാബു, പി ബാബുരാജ്,, പ്രീത കെ കെ , എം പി ബാബു , പ്രദീപ് ചോമ്പാല , എ .ടി. മഹേഷ്, ഹാരിസ് മുക്കാളി കെ പ്രശാന്ത് ,.പി. ഗോവിന്ദന്‍, നിജിന്‍ ലാല്‍, രഞ്ജിത്ത് രാമതത്,പ്രശാന്ത് സമത, വി പി സനല്‍ എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/26222/for-trains-at-mukkali-railway-station-need-a-stop)