വടകര: (vatakara.truevisionnews.com) മുക്കാളി റെയിൽവേ ഗേറ്റിന് സമീപം യുവാവ് ട്രെയിൻ തട്ടി യുവാവ് മരിച്ചു.
കൂത്താളി സ്വദേശിയായ കുന്നത്ത് കണ്ടി അമൽ രാജ് ആണ് മരിച്ചത്. 21 വയസായിരുന്നു.
ഇന്ന് പുലർച്ചെ രണ്ട് മണിക്ക് ശേഷമാണ് അപകടം നടന്നതെന്നാണ് ലഭിക്കുന്ന വിവരം.
മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
അച്ഛൻ: ബാബുരാജ്, അമ്മ: ബീന. സഹോദരൻ: ഡോ. ഹരികൃഷ്‌ണൻ. ഹോട്ടൽ മാനേജമെന്റ് കോഴ്‌സ് വിദ്യാർത്ഥിയായിരുന്നു മരിച്ച അമൽ രാജ്.
#Accident #train #21 #year #old #native #Mukali #Koothali #died