വടകര: (vatakara.truevisionnews.com) കുളത്തിൻ്റെ വിട സംസ്ഥാനപാതയിലെ ഡ്രൈനേജ് നിർമ്മാണം ഉടൻ പൂർത്തീകരിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ റീത്ത് സമർപ്പണം നടത്തി.
ദേശീയപാതയുടെ നിർമ്മാണ പ്രവർത്തി നടക്കുന്നതിനാൽ ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്ന ഒരു റോഡാണ് ഇത്.
ഡ്രൈനേജ് പ്രവർത്തനം നടക്കുന്നതുകൊണ്ടുതന്നെ മണിക്കൂറുകളോളം വടകര നഗരത്തിൽ വാഹനങ്ങളുടെ നീണ്ട നിര പതിവ് കാഴ്ചയാണ്.
കുളത്തിൻ്റെവിട പ്രദേശത്തുതന്നെ രണ്ട് ഹോസ്പിറ്റലുകളും തണൽ ഡയാലിസിസ് സെൻ്ററും പ്രവർത്തിക്കുന്നുണ്ട്.
ഇവിടേക്ക് വരുന്ന രോഗികൾ ഈ ഗതാഗതക്കുരുക്കിൽ കുടുങ്ങുന്നത് രോഗികളുടെ ജീവനു തന്നെ ഭീഷണിയാണെന്ന് യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം പ്രസിഡന്റ് സി. നിജിൻപറഞ്ഞു.
ഡ്രൈനേജിന്റെ നിർമ്മാണ പ്രവർത്തി ഉടൻ പൂർത്തീകരിച്ച് ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം പ്രസിഡന്റ് സി. നിജിൻ, മുഹമ്മദ് മിറാഷ്,അഭിനന്ദ് ജെ മാധവ്,പ്രബിൻ പാക്കയിൽ,രഞ്ജിത്ത് കണ്ണോത്ത്,രാഗേഷ് കെ. ജി,കാർത്തിക് ചോറോട്, ജുനൈദ് കാർത്തികപ്പള്ളി,സജിത്ത്,ശ്രീജിഷ് യു. എസ്,അതുൽ ബാബു, ജിബിൻ കൈനാട്ടി, സിജു പുഞ്ചിരിമിൽ,ഷഫീൻ പി. എം, ശിവപ്രസാദ്, ആദിത്ത് കൃഷ്ണ, അശ്വന്ത് ചോറോട് എന്നിവർ സംസാരിച്ചു.
#Laying #protest #wreath #Immediately #complete #drainage #construction #KulatinVida #State #Highway #Youth Congress