വടകര: (vatakara.truevisionnews.com) ഹരിതാമൃതം പരിപാടിയോടനുബന്ധിച്ച് ഹരിത നഗർ റെസിഡൻസ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ അസോസിയേഷൻ കുടുംബാഗങ്ങൾക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു.
വടകര ടൗൺഹാളിൽ വെച്ച് ഫെബ്രുവരി ആറു മുതൽ 11 വരെയാണ് ഹരിതാമൃതം പരിപാടി നടക്കുക.


അസോസിയേഷൻ സെക്രട്ടറി വത്സലൻ കുനിയിൽ ശാന്ത പ്രണവത്തിന് തൈകൾ നൽകി ഉദ്ഘാടനം നിർവഹിച്ചു.
അസോസിയേഷൻ പ്രസിഡന്റ് കെ.പ്രഭാകരൻ, എം.കെ.വിനോദ് കുമാർ, ജയേഷ് വടകര തുടങ്ങിയവർ സംസാരിച്ചു.
എല്ലാ വീടുകളിലും അടുക്കളത്തോട്ടം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ചീര, വഴുതന, മുളക് തുടങ്ങിയ പച്ചക്കറി തൈകൾ വിവിധ റസിഡൻസ് അസോസിയേഷൻ മുഖേന നൽകിയത്.
വടകര ടൗൺ റസിഡൻസ് അസോസിയേഷന്റെയും നാമംകുളങ്ങര റസിഡൻസ് അസോസിയേഷന്റെയും കുടുംബാംഗങ്ങൾക്ക് തൈ വിതരണത്തിന് സി കെ സുധീർകുമാർ, സുരേഷ് പുത്തലത്ത് എന്നിവർ നേതൃത്വം നൽകി.
എല്ലാ റസിഡൻസ് അസോസിയേഷൻ കുടുംബാംഗങ്ങൾക്കും പച്ചക്കറി തൈകൾ എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പരിപാടിക്ക് തുടക്കമിട്ടത്.
#green #death #Vegetable #saplings #distributed #under #leadership #Harita #Nagar #Residence #Welfare #Association