---
title: "#YuktaNambiar | യുക്താ നമ്പ്യാർക്ക് ജന്മനാട്ടിൽ അനുമോദനം നൽകി"
english_title: "#YuktaNambiar #elicitated #hometown"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/262732/yuktanambiar-elicitated-hometown"
published_at: "2025-01-11T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67827f64cd097_yuktha.jpg"
keywords: []
---

# #YuktaNambiar | യുക്താ നമ്പ്യാർക്ക് ജന്മനാട്ടിൽ അനുമോദനം നൽകി

> **Lead Summary:** **ചോറോട് ഈസ്റ്റ്: ** സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിമിക്രി - ഓട്ടംതുള്ളലിൽ എ ഗ്രേഡ് നേടിയ യുക്ത നമ്പ്യാർക്ക് ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി നേതൃത്വത്തിൽ അനുമോദനം നടത്തി.

## Article Content

**ചോറോട് ഈസ്റ്റ്: ** സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിമിക്രി - ഓട്ടംതുള്ളലിൽ എ ഗ്രേഡ് നേടിയ യുക്ത നമ്പ്യാർക്ക് ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി നേതൃത്വത്തിൽ അനുമോദനം നടത്തി.

മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയാണ് യുക്ത.

ശാലിനി ടീച്ചർ അമ്മയും പ്രവാസിയായ അനിൽകുമാർ പിതാവുമാണ്.

ചോറോട് ഈസ്റ്റിലെ കൽഹാര വീട്ടിൽ നടന്ന ചടങ്ങിൽ ഗ്രാമശ്രീ പ്രസിഡന്റ് പ്രസാദ് വിലങ്ങിൽ യുക്തയ്ക്ക് ഉപഹാരം നൽകി.

വനിതാവേദി ഭാരവാഹികളായ നിർമ്മല പൊന്നമ്പത്ത്-പുഷ്പ കുളങ്ങരത്ത് എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു.

സെക്രട്ടറി സജിത്ചാത്തോത്ത്, മഹേഷ് കുമാർ പി..കെ., ബാബു വി.എം., എൻ.കെ.വാസു മാസ്റ്റർ, ടി.കെ.മോഹനൻ, ഷാജു ബി., മോഹനൻ എൻ.കെ, ബാബു കെ.എം, എൻ.കെ.അജിത് കുമാർ,മോഹനൻ വി.എം.മനോജൻ ടി.കെ., അസിസ് കുന്നിക്കാവിൽ സത്യൻ സി എച്ച്, മഹേഷ് ടി.കെ., സുരേഷ് മലയിൽ യൂസഫ്,എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/262732/yuktanambiar-elicitated-hometown)