---
title: "#BodhibudesSchool | ആഗ്രഹത്തിന് ചിറകേറി; വിമാനത്തിൽ യാത്ര ചെയ്ത് ബഡ്‌സ് സ്കൂൾ വിദ്യാർത്ഥികൾ"
english_title: "#Wings #desire #Buds #School #students #boarded #plane"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/262875/Wings-desire-Buds-School-students-boarded-plane"
published_at: "2025-01-12T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678394673de63_buds_school.jpg"
keywords: []
---

# #BodhibudesSchool | ആഗ്രഹത്തിന് ചിറകേറി; വിമാനത്തിൽ യാത്ര ചെയ്ത് ബഡ്‌സ് സ്കൂൾ വിദ്യാർത്ഥികൾ

> **Lead Summary:** **വില്യാപ്പള്ളി: **ജീവിതത്തിൽ ഒരിക്കലെങ്കിലും വിമാനത്തിൽ കയറുക എന്ന ബോധി ബഡ്‌സ് സ്പെഷ്യൽ സ്കൂൾ

## Article Content

**വില്യാപ്പള്ളി: **ജീവിതത്തിൽ ഒരിക്കലെങ്കിലും വിമാനത്തിൽ കയറുക എന്ന ബോധി ബഡ്‌സ് സ്പെഷ്യൽ സ്കൂൾ

വിദ്യാർഥികളുടെ ആഗ്രഹം ചിറകുവിരിച്ചപ്പോൾ കൂട്ടിനെത്തി വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്.

24 വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും അടങ്ങിയ സംഘം കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് പറന്നു.

സ്വപ്നം  പോലെയായിരുന്നു യാത്ര. കരിപ്പൂരിൽ നിന്ന് കൊച്ചിയിലേക്ക് വിമാനത്തിൽ കയറുമ്പോൾ വല്ലാത്തൊരു അനുഭൂതിയിലായിരുന്നു വിദ്യാർഥികൾ.

വിമാനം പറന്നുയർന്നപ്പോഴും മുക്കാൽ മണിക്കൂറിനുള്ളിൽ കൊച്ചിയിലെത്തിയപ്പോഴും ആവേശവും ആഹ്ലാദവും അടങ്ങിയില്ല.

യാത്രയുടെ ഭാഗമായി കൊച്ചിയിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിക്കുകയും ചെയ്തു.

കുട്ടികൾക്കൊപ്പും രക്ഷിതാക്കളും യാത്ര ശരിക്കും ആസ്വദിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പൂളക്കണ്ടി മുരളി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രജിത, മെമ്പർമാരായ ഗോപാലൻ, മുരളി, പ്രശാന്ത്, ഐസിഡിഎസ് സൂപ്പർവൈസർ സന്ധ്യ, അധ്യാപിക ശോഭ, മറ്റു ജീവനക്കാർ ഉൾപ്പെടെ 57 പേരാണ് സംഘത്തിൽ.

എറണാകുളത്തുനിന്ന് ട്രെയിൻ മാർഗം ഇവർ വടകരയിൽ തിരിച്ചെത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/262875/Wings-desire-Buds-School-students-boarded-plane)