---
title: "#KeralaSangeetNatakAcademi | സംഗീതത്തിലലിഞ്ഞ് വടകര;കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ കർണാടക സംഗീത കച്ചേരി നടത്തി"
english_title: "#Carnatic #music #festival #organized #leadership #Vadakara #Kerala #Sangeet #Natak #Akademi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/262879/carnatic-music-festival-organized-leadership-vadakara-kerala-sangeet-natak-akademi-new"
published_at: "2025-01-12T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678399a507588_keral_sangeeth_nadak_academi.jpg"
keywords: []
---

# #KeralaSangeetNatakAcademi | സംഗീതത്തിലലിഞ്ഞ് വടകര;കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ കർണാടക സംഗീത കച്ചേരി നടത്തി

> **Lead Summary:** **വടകര: **കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ കെ രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ, ജില്ലാകേന്ദ്ര കലാസമിതി എന്നീ സംഘടനകളുടെ സഹകരണത്തോടെ കർണാടക സംഗീതോത്സവം നടത്തി.

## Article Content

**വടകര: **കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ കെ രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ, ജില്ലാകേന്ദ്ര കലാസമിതി എന്നീ സംഘടനകളുടെ സഹകരണത്തോടെ കർണാടക സംഗീതോത്സവം നടത്തി.

കർണാടക സംഗീതത്തിന്റെ പ്രചാരണത്തിനും ജനകീയമാക്കുന്നതിനുമായി അക്കാദമി നേതൃത്വത്തിൽ പ്രശസ്ത സംഗീതജ്ഞർ ആറ് കേന്ദ്രങ്ങളിൽ സംഗീതക്കച്ചേരികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് വടകരയിലും കച്ചേരിക്ക് വേദിയൊരുങ്ങിയത്.

നഗരസഭ പാർക്കിൽ സംഗീതജ്ഞൻ അടൂർ പി സുദർശനൻ കച്ചേരി അവതരിപ്പിച്ചു.

അമ്പലപ്പുഴ പ്രദീപ് വയലിനും ഇലഞ്ഞിമേൽ പി സുശീൽ കുമാർ മൃദംഗവും ആലുവ ആർ രാജേഷ് ഘടവും വായിച്ചു.

കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനംചെയ്തു.

ഗായകൻ വി ടി മുരളി അധ്യക്ഷനായി.ഹരിപ്പാട് കെ പി എൻ പിള്ള മുഖ്യാതിഥിയായി.

നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു, ആനയടി പ്രസാദ്, മണലിൽ മോഹനൻ, വേലായുധൻ എടച്ചേരിയൻ, അനിൽ ആയഞ്ചേരി, സുനിൽ കുമാർ തിരുവങ്ങൂർ എന്നിവർ സംസാരിച്ചു.

അടൂർ പി സുദർശനനെ നഗരസഭ ചെയർപേഴ്‌സൺ കെ പി ബിന്ദു ആദരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/262879/carnatic-music-festival-organized-leadership-vadakara-kerala-sangeet-natak-akademi-new)