---
title: "#LSSScholarshipExam | ഉയരാം പറക്കാം: എൽഎസ്എസ് സ്കോളർഷിപ്പ് പരീക്ഷാ പരിശീലനവുമായി ഒഞ്ചിയം പഞ്ചായത്ത്"
english_title: "#Uyaramparakkam #Onchiyam #Panchayat #LSS #Scholarship #Exam #Practice"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/263057/uyaramparakkam-onchiyam-panchayat-lss-scholarship-exam-practice"
published_at: "2025-01-13T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6784ca723ac03_uyaram_parakkam.jpg"
keywords: []
---

# #LSSScholarshipExam | ഉയരാം പറക്കാം: എൽഎസ്എസ് സ്കോളർഷിപ്പ് പരീക്ഷാ പരിശീലനവുമായി ഒഞ്ചിയം പഞ്ചായത്ത്

> **Lead Summary:** **വടകര: **ഒഞ്ചിയം ഗ്രാമ പഞ്ചായത്തിൽ എൽഎസ്എസ് പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന കുട്ടികൾക്ക് പരിശീലനം ആരംഭിച്ചു.

## Article Content

**വടകര: **ഒഞ്ചിയം ഗ്രാമ പഞ്ചായത്തിൽ എൽഎസ്എസ് പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന കുട്ടികൾക്ക് പരിശീലനം ആരംഭിച്ചു.

പഞ്ചായത്തിന്റെ പ്രതിഭാ പോഷണം പദ്ധതിയുടെ ഭാഗമായാണ് 'ഉയരാം പറക്കാം ' എന്ന പേരിൽ എൽഎസ്എസ് പരിശീലനം.

ഇതിന്റെ ഉദ്ഘാടനം മടപ്പള്ളി ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് നിർവഹിച്ചു.

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി കൺവീനർ യു.എം. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രമോദ് എം എൻ, ശ്രുതി. ആർ എന്നിവർ പ്രസംഗിച്ചു.

അധ്യാപകരായ മനോജ്, നിഖില എന്നിവർ ആദ്യ ദിവസം ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/263057/uyaramparakkam-onchiyam-panchayat-lss-scholarship-exam-practice)