---
title: "#Tradeprotectionmarch | ഗാനസന്ധ്യ; വ്യാപാര സംരക്ഷണ ജാഥയ്ക്ക് വടകരയിൽ ഇന്ന് സ്വീകരണം"
english_title: "#Ganasandhya #Reception #trade #protection #march #Vadakara #today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/263543/ganasandhya-reception-trade-protection-march-vadakara-today"
published_at: "2025-01-15T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6787691ba94e3_TRADE_UNION_MARCH.jpg"
keywords: []
---

# #Tradeprotectionmarch | ഗാനസന്ധ്യ; വ്യാപാര സംരക്ഷണ ജാഥയ്ക്ക് വടകരയിൽ ഇന്ന് സ്വീകരണം

> **Lead Summary:** **വടകര: **ജിഎസ്‌ടിയിലെ അപാകതകൾ പരിഹരിക്കുക, കെട്ടിട വാടകയിൽ ചുമത്തിയ 18 ശതമാനം ജിഎസ്‌ടി പിൻവലിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായ സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു നയിക്കുന്ന വ്യാപാര സംരക്ഷണ ജാഥക്ക് ഇന്ന് വടകരയിൽ സ്വീകരണം.

## Article Content

**വടകര: **ജിഎസ്‌ടിയിലെ അപാകതകൾ പരിഹരിക്കുക, കെട്ടിട വാടകയിൽ ചുമത്തിയ 18 ശതമാനം ജിഎസ്‌ടി പിൻവലിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായ സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു നയിക്കുന്ന വ്യാപാര സംരക്ഷണ ജാഥക്ക് ഇന്ന് വടകരയിൽ സ്വീകരണം.

വൈകിട്ട് ആറിന് നഗരസഭ സാംസ്കാരിക ചത്വരത്തിലാണ് സ്വീകരണം.

സ്വീകരണ പരിപാടിയുടെ ഭാഗമായി വൈകിട്ട് നാലിന് വോയ്‌സ് ഓഫ് വടകരയുടെ ഗാനസന്ധ്യയും രാത്രി എട്ടിന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിന്റെ 'ശ്വാസം' നാടകവും അരങ്ങേറും.

വാർത്താസമ്മേളനത്തിൽ സി കെ വിജയൻ, എം എം ബാബു, ഡി എം ശശീന്ദ്രൻ, വി അസീസ്, കെ എൻ വിനോദ്, വി ടി കെ സുമൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/263543/ganasandhya-reception-trade-protection-march-vadakara-today)