---
title: "#KunjippalliHighwayconstruction | ചർച്ച നടത്തി;  കുഞ്ഞിപ്പള്ളിയിൽ  ദേശീയപാത നിർമ്മാണ പ്രവൃത്തികൾ  27 വരെ നിർത്തിവെക്കും"
english_title: "#discussed #National #highway #construction #activities #Kunjipalli #suspended #till27th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/263731/discussed-national-highway-construction-activities-kunjipalli-suspended-till27th"
published_at: "2025-01-16T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678895bb41f39_POLICE.jpg"
keywords: []
---

# #KunjippalliHighwayconstruction | ചർച്ച നടത്തി;  കുഞ്ഞിപ്പള്ളിയിൽ  ദേശീയപാത നിർമ്മാണ പ്രവൃത്തികൾ  27 വരെ നിർത്തിവെക്കും

> **Lead Summary:** **വടകര: ** ചോമ്പാൽ കുഞ്ഞിപ്പള്ളിയിൽ ദേശീയപാത നിർമ്മാണ പ്രവൃർത്തികൾ ജനവരി 27 വരെ നിർത്തിവെക്കാൻ തീരുമാനമായി.

## Article Content

**വടകര: ** ചോമ്പാൽ കുഞ്ഞിപ്പള്ളിയിൽ ദേശീയപാത നിർമ്മാണ പ്രവൃർത്തികൾ ജനവരി 27 വരെ നിർത്തിവെക്കാൻ തീരുമാനമായി.

എം.പി ഷാഫി പറമ്പിൽ ,എം.എൽ.എ കെ കെ രമയും ദേശീയപാത പ്രൊജക്ട് ഡയറക്ടറുമായി നടത്തിയ ചർച്ചയിലാണ് കുഞ്ഞിപ്പള്ളി കവാടത്തിൻ്റ ഭാഗത്ത് നിർമ്മാണം നിർത്തിവെക്കാൻ ധാരണയായത്.

കുഞ്ഞിപ്പള്ളി ഉറുസിൻ്റ ഭാഗമായി പ്രവൃർത്തി നിർത്തിവെക്കണമെന്ന് കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റിയും സമരസമിതിയും ആവശ്യപ്പെട്ടിരുന്നു.

നിർമ്മാണം നിർത്തിവെക്കണമെന്ന് വിവിധ കോണിൽ ആവിശ്യം വന്നതോടെ എം.എൽ.എ കെ.കെ.രമ സ്ഥലത്തെത്തി പോലീസ് അധികൃതരുമായി ചർച്ച നടത്തി.

പൊലീസിന് ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞു. തുടർന്നാണ് ദേശീയപാത പ്രൊജക്ട് ഡയറക്ടറുമായി സംസാരിച്ച് പ്രവൃർത്തി താത്കാലികമായി നിർത്താൻ തീരുമാനിച്ചത്.

ബുധനാഴ്ച്ച രാവിലെ പൊലീസിൻ്റ സാനിധ്യത്തിൽ പ്രവർത്തി വീണ്ടും ആരംഭിക്കുകയുണ്ടായിരുന്നു, ഒരു ഭാഗത്ത് മതിൽ പൊളിക്കലും മരം മുറിച്ച് മാറ്റുകയും ഡ്രേയിനേജ് നിർമ്മാണവും നടന്നിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/263731/discussed-national-highway-construction-activities-kunjipalli-suspended-till27th)