---
title: "#SportsMela | ദിശ; വടകര താലൂക്ക്‌തല കായികമേള സംഘാടക സമിതിയായി"
english_title: "#direction #Vadakara #Taluk #Level #Sports #Mela #Organizing #3Committee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/264024/direction-vadakara-taluk-level-sports-mela-organizing-3committee"
published_at: "2025-01-17T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678a077b0b12c_sports_mela.jpg"
keywords: []
---

# #SportsMela | ദിശ; വടകര താലൂക്ക്‌തല കായികമേള സംഘാടക സമിതിയായി

> **Lead Summary:** **വടകര: **വടകര നഗരസഭയുടെ സമഗ്ര കായിക വിദ്യാഭ്യാസ പദ്ധതിയായ ദിശയുടെ നേതൃത്വത്തിൽ വടകര താലൂക്ക്‌തല കായിക മേള സംഘടിപ്പിക്കുന്നു.

## Article Content

**വടകര: **വടകര നഗരസഭയുടെ സമഗ്ര കായിക വിദ്യാഭ്യാസ പദ്ധതിയായ ദിശയുടെ നേതൃത്വത്തിൽ വടകര താലൂക്ക്‌തല കായിക മേള സംഘടിപ്പിക്കുന്നു.

മേള വിജയിപ്പിക്കുന്നതിനായി വടകര ബിഇഎം ഹയർ സെക്കൻഡറി സ്കൂളിൽ സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു.

ഫെബ്രുവരി 12, 13, 14 തീയതികളിൽ നാരായണ നഗരം ഗ്രൗണ്ടിൽ നടക്കുന്ന മേളക്ക് വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനംചെയ്തു.

വൈസ് ചെയർമാൻ പി കെ സതീശൻ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി സജീവ് കുമാർ, രാജിത പതേരി, സിന്ധു പ്രേമൻ, ദിശ കോ ഓർഡിനേറ്റർ വി എം ഷീജിത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/264024/direction-vadakara-taluk-level-sports-mela-organizing-3committee)