---
title: "വടകരയില്‍ എണ്ണപ്പലഹാരങ്ങള്‍ക്ക് 10 രൂപയില്‍  കൂടരുതെന്ന് സപ്ലൈ ഓഫീസര്‍"
english_title: " The inspection was carried out at the tea stalls under the direction of the supply officer"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/26405/the-inspection-was-carried-out-at-the-tea-stalls-under-the-direction-of-the-supply-officer"
published_at: "2022-02-14T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620a6db9dd8cf_chayakkada at vatakara .jpg"
keywords: []
---

# വടകരയില്‍ എണ്ണപ്പലഹാരങ്ങള്‍ക്ക് 10 രൂപയില്‍  കൂടരുതെന്ന് സപ്ലൈ ഓഫീസര്‍

> **Lead Summary:** **വടകര: **നഗരത്തിലെ ഏതാനും ഹോട്ടലുകളിലും ടീ ഷോപ്പുകളിലും ചായ, എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍ക്ക് അന്യായമായി വില കൂട്ടയെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഇന്ന് വടകര പുതിയ സ്റ്റാന്‍ഡ്, എടോടി, പഴയ സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെ ചായക്കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

## Article Content

**വടകര: **നഗരത്തിലെ ഏതാനും ഹോട്ടലുകളിലും ടീ ഷോപ്പുകളിലും ചായ, എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍ക്ക് അന്യായമായി വില കൂട്ടയെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഇന്ന് വടകര പുതിയ സ്റ്റാന്‍ഡ്, എടോടി, പഴയ സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെ ചായക്കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

പരിശോധനയില്‍ ഈ സ്ഥലങ്ങളിലെ ചിലയിടങ്ങളില്‍ സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന ചായ, എണ്ണയില്‍ വറുത്ത പല ഹാരങ്ങള്‍ എന്നിവയ്ക്ക് 12 രൂപ വരെ അമിത വില ഈടാക്കുന്നതായി കണ്ടെത്തി.         വടകര താലൂക്കില്‍ തന്നെ മറ്റെല്ലാ സ്ഥലങ്ങളിലും , പയ്യോളി, കൊയിലാണ്ടി, മേപ്പയ്യൂര്‍, പേരാമ്പ്ര, തലശ്ശേരി എന്നിവിടങ്ങളിലെല്ലാം ഈ ഇനങ്ങള്‍ക്ക് 10 രൂപ വരെയെ ഈടാക്കുന്നുള്ളൂ.  വടകരയിലെ എല്ലാ ടീ ഷോപ്പുകള്‍ക്കും ഹോട്ടലുകള്‍ക്കും ചായ, എണ്ണപ്പലഹാരങ്ങള്‍ എന്നിവയ്ക്ക് 10 രൂപയില്‍ കൂടുതല്‍ ഈടാക്കരുതെന്ന നിര്‍ദേശം നല്‍കി .

ഭൂരിഭാഗം കച്ചവടക്കാരുംവില വില കുറക്കാമെന്ന് സമ്മതിച്ചു. വിലഎഴുതി വെക്കാനും കര്‍ശനമായി നിര്‍ദേശിച്ചു .

പരിശോധനയില്‍ താലൂക് സപ്ലൈ ഓഫിസര്‍ സജിവന്‍ ടി.സി, അസി. സപ്ലൈ ഓഫീസര്‍ SO സീമ പി , റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ , ശ്രീധരന്‍ . കെ.കെ, വിജീഷ് ടിഎം, ജീവനക്കാരായ അണിമ ഏ ആര്‍ , ശ്രീജിത് കുമാര്‍ കെ.പി. പ്രകാശ് വി വി എന്നിവര്‍ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/26405/the-inspection-was-carried-out-at-the-tea-stalls-under-the-direction-of-the-supply-officer)