ഏറാമല: ( vatakaranews.in ) പ്രമുഖ സോഷ്യലിസ്റ്റ് ടി.എൻ കണ്ണൻ മാസ്റ്ററുടെ ഒമ്പതാം ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു.


ആർ ജെ.ഡി ഏറാമല നാലാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ വസതിയിൽ ചേർന്ന അനുസ്‌മരണ യോഗം ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പാർട്ടി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്ക്‌കരൻ അനുസ്‌മരണ പ്രഭാഷണം നടത്തി. പി.കെ കുഞ്ഞിക്കണ്ണൻ, കെ.കെ കൃഷ്‌ണൻ, പ്രഭീഷ് ആദിയൂര്, കിരൺ മാസ്റ്റർ, കെ.കെ മനോജൻ, സീമ തൊണ്ടായി, രമ്യ കണ്ടിയിൽ എന്നിവർ സംസാരിച്ചു.
വാർഡ് പ്രസിഡണ്ട് ടി.പി.വി ജയൻ അധ്യക്ഷത വഹിച്ചു. ടി.എസ് ചന്ദ്രൻ സ്വാഗതവും കെ.കെ മഹേഷ് നന്ദിയും പറഞ്ഞു. സ്‌മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് ടി.പി വിജയൻ നേതൃത്വം നൽകി.
#anniversary #prominent #socialist #TNKannan #Master #observed