---
title: "#rescue | കിണറ്റില്‍ വീണ വയോധികയെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റി വടകര അഗ്നിരക്ഷാസേന"
english_title: "#Vadakara #fire #rescue #team #rescued #elderlywoman #who #fell #into #well"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/264248/vadakara-fire-rescue-team-rescued-elderlywoman-who-fell-into-well"
published_at: "2025-01-18T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678b68cd4da75_vatakara.jpg"
keywords: []
---

# #rescue | കിണറ്റില്‍ വീണ വയോധികയെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റി വടകര അഗ്നിരക്ഷാസേന

> **Lead Summary:** **വടകര: ** നടക്കുതാഴെ കിണറ്റിൽ വീണ വയോധികയെ രക്ഷപ്പെടുത്തി വടകര അഗ്നിരക്ഷാ സേന.

## Article Content

**വടകര: ** നടക്കുതാഴെ കിണറ്റിൽ വീണ വയോധികയെ രക്ഷപ്പെടുത്തി വടകര അഗ്നിരക്ഷാ സേന.

വടകര സ്വദേശി അമൃതയിൽ വനജ (63)യാണ് ഇന്ന് പുലർച്ചെ 5മണിയോടെ വീടിനോട് ചേർന്നുള്ള കിണറ്റിൽ അബദ്ധത്തിൽ വീണത്.

ഉടൻ തന്നെ വീട്ടുകാർ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. സംഭവസ്ഥലത്തെത്തുമ്പോൾ 12 മീറ്ററോളം ആഴവും അതിൽ 4 മീറ്ററോളം വെള്ളവും ഉള്ള കിണറ്റിൽ വയോധിക അബോധാവസ്ഥയിൽ പൊങ്ങിക്കിടക്കുകയായിരുന്നു.

ഉടൻ തന്നെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം.ടി റാഷിദ് കിണറ്റിൽ ഇറങ്ങി റെസ്ക്യൂ നെറ്റിന്റെ സഹായത്താൽ സുരക്ഷിതമായി പുറത്തെത്തിച്ചു.

ശേഷം വടകര ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭാഗികമായി ഇടിഞ്ഞതും പായൽ നിറഞ്ഞതുമായ കിണറ്റിൽ രക്ഷാപ്രവർത്തനം അപകടം നിറഞ്ഞതായിരുന്നു.

എങ്കിലും എത്രയും വേഗത്തിൽ പുറത്തെടുക്കാൻ കഴിഞ്ഞതിനാലാണ് വനജയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിജിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ ലിജു വി, ഷിജു ടി.പി, ലിജു എ, ജിബിൻ ടി.കെ സന്തോഷ് കെ, സത്യൻ.എൻ എന്നിവർ ചേർന്നാണ് രക്ഷാപ്രർത്തനം നടത്തിയത്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/264248/vadakara-fire-rescue-team-rescued-elderlywoman-who-fell-into-well)