---
title: "#MTMalayalathintesukritam | എം ടി അനുസ്മരണം; 'എം ടി മലയാളത്തിന്റെ സുകൃതം' പ്രസിദ്ധീകരണത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു "
english_title: "#MT #Commemoration #Brochure #publication #MTMalayalathintesukritam #released"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/264338/mt-commemoration-brochure-publication-mtmalayalathintesukritam-released"
published_at: "2025-01-18T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678bddb0c8e39_brosher.jpg"
keywords: []
---

# #MTMalayalathintesukritam | എം ടി അനുസ്മരണം; 'എം ടി മലയാളത്തിന്റെ സുകൃതം' പ്രസിദ്ധീകരണത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു 

> **Lead Summary:** **വടകര: **യുവകലാസാഹിതി വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന എം ടി അനുസ്മരണ പരിപാടിയുടെ തുടക്കം ആർ ബി ഓഡിറ്റോറിയത്തിൽ നടന്നു.

## Article Content

**വടകര: **യുവകലാസാഹിതി വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന എം ടി അനുസ്മരണ പരിപാടിയുടെ തുടക്കം ആർ ബി ഓഡിറ്റോറിയത്തിൽ നടന്നു.

> ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടി  "എം ടി മലയാളത്തിന്റെ സുകൃതം "എന്ന പേരിൽ പ്രസിദ്ധീകരിക്കുന്ന ബ്രോഷറിന്റെ പ്രകാശന കർമ്മം  എം കെ ബാബുവിന്റെ അധ്യക്ഷതയിൽ വി പി രാഘവൻ നിർവഹിച്ചു .

എൻ.കെ.മോഹനൻ ബ്രോഷർ ഏറ്റുവാങ്ങി.

എൻ.പി.അനിൽകുമാർ ,രാജേഷ് ചോറോട്,  കെ.പി.സുരേന്ദ്രൻ, മനോജ് താപു എന്നിവർ സംസാരിച്ചു .

എം.ടി യുടെ പുസ്തക ആസ്വാദന ചർച്ചയിൽ ഡോ. ശശികുമാർ പുറമേരി, പി. വിജയകുമാർ, മനോജ്. പി .എസ് എന്നിവർ വ്യത്യസ്ത എം.ടി കഥാസാഹിത്യത്തെ നിരൂപണം ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/264338/mt-commemoration-brochure-publication-mtmalayalathintesukritam-released)