---
title: "വടകരയില്‍ യുവാവിന് കുത്തേറ്റ സംഭവത്തില്‍ പ്രതി റിമാന്റില്‍"
english_title: " Defendant remanded for stabbing youth in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/26459/defendant-remanded-for-stabbing-youth-in-vadakara"
published_at: "2022-02-15T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620b29eb20019_remand .jpg"
keywords: []
---

# വടകരയില്‍ യുവാവിന് കുത്തേറ്റ സംഭവത്തില്‍ പ്രതി റിമാന്റില്‍

> **Lead Summary:** വടകര : ലോകനാര്‍കാവിന് സമീപം യുവാവിന് കുത്തേറ്റ സംഭവത്തില്‍ പ്രതി റിമാന്റില്‍. ലോകനാര്‍കാവ് പയംകുറ്റിമല റോഡിനു സമീപത്തെ മീത്തലെ കാവുംപുറത്ത് ദിനേശനെയാണ് വടകര എസ്.ഐ. എം. നിജേഷ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

## Article Content

വടകര : ലോകനാര്‍കാവിന് സമീപം യുവാവിന് കുത്തേറ്റ സംഭവത്തില്‍ പ്രതി റിമാന്റില്‍. ലോകനാര്‍കാവ് പയംകുറ്റിമല റോഡിനു സമീപത്തെ മീത്തലെ കാവുംപുറത്ത് ദിനേശനെയാണ് വടകര എസ്.ഐ. എം. നിജേഷ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

ലോകനാര്‍കാവിലെ ആനപ്പാന്റെമീത്തല്‍ എ.എം. ലിജീഷിനാണ് ശനിയാഴ്ച രാത്രി പത്തുമണിയോടെ അയല്‍വാസിയായ ദിനേശന്റെ കുത്തേറ്റത്. കത്തിക്കുത്തില്‍ പരിക്കേറ്റ ലിജീഷ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ദിനേശന് ലിജീഷിനോടുള്ള വ്യക്തിവൈരാഗ്യമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/26459/defendant-remanded-for-stabbing-youth-in-vadakara)