---
title: "സി എച്ച് സെന്റര്‍  ബ്ലഡ് ഡോണേഷന്‍ ടീം  ബ്ലഡ് ഡൊണേഷന്‍  ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "CH Center Blood Donation Team Organized Blood Donation Camp"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/26482/ch-center-blood-donation-team-organized-blood-donation-camp"
published_at: "2022-02-15T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620b3e4588483_vv muhmmadali.jpg"
keywords: []
---

# സി എച്ച് സെന്റര്‍  ബ്ലഡ് ഡോണേഷന്‍ ടീം  ബ്ലഡ് ഡൊണേഷന്‍  ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **വടകര: **യുവാക്കളില്‍ രക്തദാനം പ്രോത്സാഹിപ്പിക്കുക കോവിഡ് കാലത്തെ രക്ത ദൗര്‍ബല്യം പരിഹരിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ വടകര സി എച്ച് സെന്റര്‍ ബ്ലഡ് ഡൊണേഷന്‍ ടീം വില്ല്യാപ്പള്ളി പഞ്ചായത്ത് കുളത്തൂര്‍ ശാഖ യൂത്ത് ലീഗ് കമ്മിറ്റിയുടെ സഹകരണത്തോടെ വടകര സഹകരണ ആശുപത്രിയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദ് അലി ഫ്‌ലാഗ് ഓഫ് ചെയ്തു കൊണ്ട് ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

**വടകര: **യുവാക്കളില്‍ രക്തദാനം പ്രോത്സാഹിപ്പിക്കുക കോവിഡ് കാലത്തെ രക്ത ദൗര്‍ബല്യം പരിഹരിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ വടകര സി എച്ച് സെന്റര്‍ ബ്ലഡ് ഡൊണേഷന്‍ ടീം വില്ല്യാപ്പള്ളി പഞ്ചായത്ത് കുളത്തൂര്‍ ശാഖ യൂത്ത് ലീഗ് കമ്മിറ്റിയുടെ സഹകരണത്തോടെ വടകര സഹകരണ ആശുപത്രിയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദ് അലി ഫ്‌ലാഗ് ഓഫ് ചെയ്തു കൊണ്ട് ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു.

സി എച്ച് സെന്റര്‍ ബ്ലഡ് ഡൊണേഷന്‍ ടീം ചെയര്‍മാന്‍ ഷഹീന്‍ വടകര അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊളത്തൂര്‍ ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് ഷബീര്‍ സ്വാഗതം പറഞ്ഞു.

പരിപാടിയില്‍ തയ്യില്‍ കുഞ്ഞബ്ദുള്ള ഹാജി, വടകര സി ഏച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി പി വി അബ്ദുറഹിമാന്‍ മക്ക, സി ഏച്ച് സെന്റര്‍ ട്രഷറര്‍ ചെക്കന്‍ ഹാജി, വൈസ് ചെയര്‍മാന്‍ സൂപ്പി തിരുവള്ളൂര്‍, വാര്‍ഡ് മെമ്പര്‍മാരായ പുത്തലത്ത് ഇബ്രാഹിം, ഷറഫുദ്ധീന്‍ കൈതയില്‍, കുഞ്ഞബ്ദുള്ള അത്തലിന്റവിട, യൂത്ത് ലീഗ് വില്യാപ്പള്ളി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി നൈസാം, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ബാസിത്, കുഞ്ഞബ്ദുള്ള, ഫൈസല്‍ ഇ. കെ, സി എച്ച് ബ്ലഡ് ഡൊണേഷന്‍ ടീം കോഡിനേറ്റര്‍ റെസിയ അഷറഫ്, അലിവ് പാലിയേറ്റീവ് ചെയര്‍മാന്‍ പി പി അഷ്‌റഫ്, ഇബ്രാഹിം കാര്‍ത്തിക പള്ളി, സുനീര്‍ എന്നിവര്‍ ആശംസ നേര്‍ന്നു സംസാരിച്ചു.

യൂത്ത് ലീഗ് കൊളത്തൂര്‍ ശാഖ ജോയിന്‍ സെക്രട്ടറി ഫൂഹാദ് നന്ദി പറഞ്ഞു.

ക്യാമ്പില്‍ ഇരുപത്തഞ്ചോളം പേര്‍ രക്തദാനം ചെയ്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/26482/ch-center-blood-donation-team-organized-blood-donation-camp)