---
title: "അഴിയൂർ ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു"
english_title: "#development #seminar #organized #Azhiyur #Grama #Panchayat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/265171/development-seminar-organized-azhiyur-grama-panchayat"
published_at: "2025-01-22T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6791276329fe0_seminarr.jpg"
keywords: []
---

# അഴിയൂർ ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** **അഴിയൂർ: **2025-26വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി അഴിയൂർ ഗ്രാമപഞ്ചായത്തിൽ നടന്ന വികസന സെമിനാർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.

## Article Content

**അഴിയൂർ: **2025-26വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി അഴിയൂർ ഗ്രാമപഞ്ചായത്തിൽ നടന്ന വികസന സെമിനാർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. കരട് പദ്ധതി രേഖ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം അവതരിപ്പിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി,പഞ്ചായത്ത്‌ സെക്രട്ടറി ഷാജി ആർ എസ്, അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം, പദ്ധതി സെക്ഷൻ സീനിയർ ക്ലർക്ക് രാജേഷ് കുമാർ പി എന്നിവർ സംസാരിച്ചു.

അടിസ്ഥാന സൗകര്യം,ആരോഗ്യം,ദാരിദ്ര്യ ലഘൂകരണം, സാമൂഹിക സുരക്ഷ എന്നീ മേഖലകൾക്ക് ഊന്നൽ നൽകിയുള്ള വാർഷിക പദ്ധതികൾക്ക് സെമിനാറിൽ വെച്ച് രൂപം നൽകി.വാർഡ് ജനപ്രതിനിധികൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിംഗ്‌ ഗ്രൂപ്പ്‌ അംഗങ്ങൾ,ഗ്രാമസഭയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എന്നിവർ വികസന സെമിനാറിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/265171/development-seminar-organized-azhiyur-grama-panchayat)