---
title: "സാധാരണക്കാരൻ്റെ നടുവൊടിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത് -അഡ്വ കെ. പ്രവീൺ കുമാർ"
english_title: "#Kerala #ruled government #mediated #common #man #Adv #KPraveenKumar"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/265303/kerala-ruled-government-mediated-common-man-adv-kpraveenkumar"
published_at: "2025-01-23T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6792213f9b03d_praveenkumar.jpg"
keywords: []
---

# സാധാരണക്കാരൻ്റെ നടുവൊടിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത് -അഡ്വ കെ. പ്രവീൺ കുമാർ

> **Lead Summary:** വടകര: സാധാരണക്കാരൻറെ നടുവൊടിക്കുന്ന സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന് 'ഡി.സി.സി പ്രസിഡണ്ട് അഡ്വ കെ. പ്രവീൺ കുമാർ പറഞ്ഞു.

## Article Content

വടകര: സാധാരണക്കാരൻറെ നടുവൊടിക്കുന്ന സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന് 'ഡി.സി.സി പ്രസിഡണ്ട് അഡ്വ കെ. പ്രവീൺ കുമാർ പറഞ്ഞു.

വടകരയിൽ നടന്ന ജില്ലാ കോൺഗ്രസ്സ് കമ്മറ്റി മേഖലാ യോഗം ഉൽഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ വിശപ്പടക്കാൻ ആശ്രയമായ റേഷൻ ഷാപ്പിൽ അരി ലഭിക്കാതായിട്ട് ദിവസങ്ങളായി.

നിർദ്ദരരായ രോഗികൾക്ക് ആശുപത്രികളിൽ നിന്ന് മരുന്നും ലഭിക്കുന്നില്ല . ഇതിനെതിരേ ശക്തമായ സമരം ആരംഭിക്കുമെന്നും പ്രവീൺ കുമാർ പറഞ്ഞു.

ഡി.സി.സി. വൈസ് പ്രസിഡണ്ട് അഡ്വ ഇ.നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.ടി. ജയിംസ് 'ബാബു ഒഞ്ചിയം, അച്ചുതൻ പുതിയേടത്ത്, പ്രമോദ് കക്കട്ടിൽ, സതീശൻ കുരിയാടി, 'ശരിധരൻ കരിമ്പനപ്പാലം, കെ.പി. കരുണൻ, മാക്കൂൽ കേളപ്പൻ,ആ വോലം രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/265303/kerala-ruled-government-mediated-common-man-adv-kpraveenkumar)