---
title: "അഴിയൂരിലെ തണ്ണീര്‍ തടത്തില്‍ ദേശീയപാതയിലെ കെട്ടിടാവശിഷ്ടങ്ങള്‍ തള്ളുന്നത് അധികൃതര്‍ തടഞ്ഞു"
english_title: "Authorities have blocked the dumping of building debris on the National Highway in the Azhiyoor water basin"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/26542/authorities-have-blocked-the-dumping-of-building-debris-on-the-national-highway-in-the-azhiyoor-water-basin"
published_at: "2022-02-15T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620b8223937d0_BULDING WASTE.jpg"
keywords: []
---

# അഴിയൂരിലെ തണ്ണീര്‍ തടത്തില്‍ ദേശീയപാതയിലെ കെട്ടിടാവശിഷ്ടങ്ങള്‍ തള്ളുന്നത് അധികൃതര്‍ തടഞ്ഞു

> **Lead Summary:** **അഴിയൂര്‍:** അഴിയൂരിലെ പത്താം വാര്‍ഡില്‍ ഒറ്റതെങ്ങില്‍ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പുഴയോരത്തുള്ള തണ്ണീര്‍ത്തടത്തില്‍ ദേശീയപാത വികസനത്തിന് വേണ്ടി പൊളിച്ചുമാറ്റിയ കെട്ടിടാവശിഷ്ടങ്ങള്‍, തള്ളുന്നത് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ തടഞ്ഞു.

## Article Content

**അഴിയൂര്‍:** അഴിയൂരിലെ പത്താം വാര്‍ഡില്‍ ഒറ്റതെങ്ങില്‍ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പുഴയോരത്തുള്ള തണ്ണീര്‍ത്തടത്തില്‍ ദേശീയപാത വികസനത്തിന് വേണ്ടി പൊളിച്ചുമാറ്റിയ കെട്ടിടാവശിഷ്ടങ്ങള്‍, തള്ളുന്നത് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ തടഞ്ഞു.

മൂന്ന് ലോറി അവശിഷ്ടങ്ങള്‍ ഉദ്യോഗസ്ഥര്‍ എത്തുന്നത് മുന്‍പ് തള്ളിയിരിന്നു ,ബാക്കി രണ്ടു ലോറി ഉദ്യോഗസ്ഥര്‍ തിരിച്ചയക്കുകയും ചെയ്തു. നിക്ഷേപിച്ച മാലിന്യം തള്ളിയവരെ കൊണ്ട് തിരിച്ചെടുക്കുവാന്‍ പഞ്ചായത്ത് സെക്രട്ടറി നിര്‍ദേശം നല്‍കി.

സംഭവ സ്ഥലം പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്, വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് അബ്ദുല്‍ കരീം , വാര്‍ഡ് മെമ്പര്‍ സാവിത്രി ടീച്ചര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

സ്വകാര്യ കമ്പനിക്കാരോട് യാതൊരുകാരണവശാലും നീര്‍ത്തടങ്ങള്‍ അനുമതിയില്ലാതെ നികത്താന്‍ പാടില്ല എന്ന് നിര്‍ദേശിച്ചു. പഞ്ചായത്ത് സെക്രട്ടറി ചോമ്പാല പൊലീസിനെ വിവരമറിയിച്ചതില്‍ പോലീസ് ദേശീയപാതാ കോണ്‍ട്രാക്ടിങ് ഏജന്‍സിയെ ബന്ധപ്പെട്ട് അവശിഷ്ടങ്ങള്‍ തള്ളരുതെന്ന് നിര്‍ദ്ദേശിച്ചു.

പഞ്ചായത്ത് ഉദ്യോഗസ്ഥന്മാരായസി എച്ച് മുജീബ് റഹ്മാന്‍, നിഖില്‍ കാളിയത്ത് വാര്‍ഡ് വികസന സമിതി അംഗം കെ സന്ദീഷ് ,സുരേഷ് ബാബു എന്നിവര്‍ സംഭവ സ്ഥലത്ത് പരിശോധന സമയത്ത് ഉണ്ടായിരുന്നു. നിക്ഷേപിച്ച കെട്ടിടാവശിഷ്ടങ്ങള്‍ സ്വന്തം ചിലവില്‍ എടുത്ത് കൊണ്ടുപോയില്ലെങ്കില്‍ നടപടി സ്വീകരിക്കുന്നതാണ്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/26542/authorities-have-blocked-the-dumping-of-building-debris-on-the-national-highway-in-the-azhiyoor-water-basin)