---
title: "കല്ലേരിയില്‍ ലഹരി മാഫിയുടെ ആക്രമണം ; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് പരിക്ക്"
english_title: "mafia attack IN KALLERY  DYFI worker injured"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/26552/mafia-attack-in-kallery-dyfi-worker-injured"
published_at: "2022-02-15T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620bdba24ff91_ATTACK .Jpg"
keywords: []
---

# കല്ലേരിയില്‍ ലഹരി മാഫിയുടെ ആക്രമണം ; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് പരിക്ക്

> **Lead Summary:** **വില്യാപ്പള്ളി: **കല്ലേരി ലഹരി മാഫിയാ സംഘത്തിന്റെ ആക്രമണത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് പരിക്കേറ്റു. കല്ലേരി പാലത്തിനുമുകളില്‍ ഒരു സംഘം ആളുകള്‍ പ്രദേശവാസികളെ തടയുന്നത് കണ്ട് അവിടെ എത്തിയ ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗം ഷിജിലിനെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

## Article Content

**വില്യാപ്പള്ളി: **കല്ലേരി ലഹരി മാഫിയാ സംഘത്തിന്റെ ആക്രമണത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് പരിക്കേറ്റു. കല്ലേരി പാലത്തിനുമുകളില്‍ ഒരു സംഘം ആളുകള്‍ പ്രദേശവാസികളെ തടയുന്നത് കണ്ട് അവിടെ എത്തിയ ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗം ഷിജിലിനെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

ഷിജിലിന് കൈക്കും വയറിനും പരിക്കുണ്ട്. കൊല്ലണം എന്ന ഉദ്ദേശത്തോട് കൂടി ഉള്ള ആക്രമണമായിരുന്നുവെന്നും നെഞ്ചിലേക്കുള്ള കുത്ത് കൈ കൊണ്ട് തടഞ്ഞതിനാലും വയറിനുള്ള കുത്തില്‍ നിന്ന് മാറാന്‍  സാധിച്ചതിനാലും വന്‍ ദുരന്തം ഒഴിവാകുകയായിരുന്നുവെന്ന് ഷിജില്‍ പറഞ്ഞു.

സംഭവത്തില്‍ അക്രമികള്‍ക്കെതിരെ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ പൊന്‍മേരി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/26552/mafia-attack-in-kallery-dyfi-worker-injured)