---
title: "ടി.പി.ചന്ദ്രശേഖരന്റെയും രമയുടെയും മകൻ അഭിനന്ദ്  വിവാഹിതനായി; ആശംസകൾ നേർന്ന് പ്രമുഖർ"
english_title: "#TPChandrasekar #Ramas #son #Abhinand #married #Eminent #greetings"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/265527/tpchandrasekar-ramas-son-abhinand-married-eminent-greetings"
published_at: "2025-01-24T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67936dfa01685_marrige.jpg"
keywords: []
---

# ടി.പി.ചന്ദ്രശേഖരന്റെയും രമയുടെയും മകൻ അഭിനന്ദ്  വിവാഹിതനായി; ആശംസകൾ നേർന്ന് പ്രമുഖർ

> **Lead Summary:** **വടകര:** ടി.പി.ചന്ദ്രശേഖരന്റെയും എം എൽ എ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി.ചാത്തമംഗലം വട്ടോളി പരേതനായ പി.സി.ഹരീന്ദ്രൻ, കെ.വി.പ്രസന്ന എന്നിവരുടെ മകൾ റിയ ഹരീന്ദ്രൻ ആണ് വധു.

## Article Content

**വടകര:** ടി.പി.ചന്ദ്രശേഖരന്റെയും എം എൽ എ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി.ചാത്തമംഗലം വട്ടോളി പരേതനായ പി.സി.ഹരീന്ദ്രൻ, കെ.വി.പ്രസന്ന എന്നിവരുടെ മകൾ റിയ ഹരീന്ദ്രൻ ആണ് വധു.

അഭിനന്ദ് മുംബൈയിൽ ജെഎസ്ഡബ്ല്യു കമ്പനിയിൽ ജോലി ചെയ്യുകയാണ്.

2012 ൽ ടിപി കൊല്ലപ്പെടുമ്പോള്‍ അഭിനന്ദിന് 17 വയസ്സായിരുന്നു. ഒഞ്ചിയത്ത് വലിയ സംഘർഷാവസ്ഥ നിലനിന്നതിനാൽ അഭിനന്ദ് മറ്റു സ്ഥലങ്ങളിൽനിന്നാണു പഠനം പൂർത്തിയാക്കിയത്.

കേരളം ഞെട്ടിയ രാഷ്ട്രീയ കൊലപാതകത്തിനിരയായ ടിപിയുടെ മകന്റെ വിവാഹത്തിനു കക്ഷി,രാഷ്ട്രീയ ഭേദമന്യേ കേരളത്തിന്റെ നാനതുറകളിൽനിന്നുള്ളവർ പങ്കെടുത്തു.

സ്പീക്കർ എ.എൻ.ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.മുരളീധരൻ, ഷാഫി പറമ്പിൽ, വി.ടി.ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ പ്രമുഖർ വിവാഹത്തിനെത്തി വധൂവരൻമാർക്ക് ആശംസ നേർന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/265527/tpchandrasekar-ramas-son-abhinand-married-eminent-greetings)