---
title: "ഉദ്‌ഘാടനം; വെല്‍നസ് പ്രോഗ്രാം സംഘടിപ്പിച്ച് വടകര ബുസ്താനിയ്യ വനിതാ കോളേജ് "
english_title: "#Wellness #Program #Organized #Vadakara #Bustaniya #Womens #College"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/265534/wellness-program-organized-vadakara-bustaniya-womens-college"
published_at: "2025-01-24T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679374ee87fd6_wellness_program.jpg"
keywords: []
---

# ഉദ്‌ഘാടനം; വെല്‍നസ് പ്രോഗ്രാം സംഘടിപ്പിച്ച് വടകര ബുസ്താനിയ്യ വനിതാ കോളേജ് 

> **Lead Summary:** **വടകര: ** കേരള സര്‍ക്കാറിന്‍റെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ കീഴിലുളള പാത്‌വേ സോഷ്യല്‍ ലൈഫ് വെല്‍നസ് പ്രോഗ്രാം, പേരാമ്പ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് സെന്‍റര്‍ ഫോര്‍ മൈനോരിറ്റി യൂത്തിന്‍റെ കീഴില്‍ വടകര ബുസ്താനിയ്യ വനിതാ കോളേജില്‍ സംഘടിപ്പിച്ചു.

## Article Content

**വടകര: ** കേരള സര്‍ക്കാറിന്‍റെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ കീഴിലുളള പാത്‌വേ സോഷ്യല്‍ ലൈഫ് വെല്‍നസ് പ്രോഗ്രാം, പേരാമ്പ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് സെന്‍റര്‍ ഫോര്‍ മൈനോരിറ്റി യൂത്തിന്‍റെ കീഴില്‍ വടകര ബുസ്താനിയ്യ വനിതാ കോളേജില്‍ സംഘടിപ്പിച്ചു.

എ എസ് ഐ സതി കെ.കെ (വുമൺസ് സെൽ വടകര) ഉദ്ഘാടനം നിര്‍വഹിച്ചു.

വിദ്യാര്‍ത്ഥികൾക്കിടയിൽ ആരോഗ്യകരവും സന്തുഷ്ടവുമായ ദാമ്പത്യ ജീവിതത്തെക്കുറിച്ച് ബോധവാന്മാരാക്കുക , സന്തോഷകരവും ആരോഗ്യകരവുമായ ദാമ്പത്യ ജീവിതത്തിനുള്ള ആത്മവിശ്വാസവും കഴിവും വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് വര്‍ഷങ്ങളായി നടന്ന് വരുന്ന വെല്‍നസ് പ്രോഗ്രാം കോളേജിലെ പി പി ടി ടി സി,ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ജനുവരി 24,25,26 തിയ്യതികളിൽ സംഘടിപ്പിക്കും.

ചടങ്ങിൽ പ്രിന്‍സിപ്പാള്‍ ഫിറോസ് കെ.വി.കെ അദ്ധ്യക്ഷത വഹിച്ചു. റഫ്സിന ടീച്ചര്‍ ക്ലാസിന് നേതൃത്വം നല്‍കി.

ഷക്കീബ് മാസ്റ്റര്‍ സ്വാഗതവും അമീറുദ്ധീന്‍ ഹുദവി നന്ദിയും പറഞ്ഞു.

അധ്യാപകരായ ഇഹ്സാന്‍ വാഫി , പ്രഗിഷ ,നുസ്‌റത്ത് ,അഭിന,സിന്ധു , റിജിന , അന്‍ജുഷ , അസ്മ , ബിജിന, തുടങ്ങിയവര്‍ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/265534/wellness-program-organized-vadakara-bustaniya-womens-college)