---
title: "'കാവലുണ്ട് കരിന്തണ്ടൻ'; പുസ്തക പരിചയ‌വും അനുമോദനവും സംഘടിപ്പിച്ചു "
english_title: "#KavalundKarintandan #Organized #book #launch #appreciation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/265817/kavalundkarintandan-organized-book-launch-appreciation"
published_at: "2025-01-25T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679501545aae6_book_relesing.jpg"
keywords: []
---

# 'കാവലുണ്ട് കരിന്തണ്ടൻ'; പുസ്തക പരിചയ‌വും അനുമോദനവും സംഘടിപ്പിച്ചു 

> **Lead Summary:** **മണിയൂർ: **കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ പി.വി.ദിൽഷയുടെ 'കാവലുണ്ട് കരിന്തണ്ടൻ ' എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച സംഘടിപ്പിച്ചു.

## Article Content

**മണിയൂർ: **കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ പി.വി.ദിൽഷയുടെ 'കാവലുണ്ട് കരിന്തണ്ടൻ ' എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച സംഘടിപ്പിച്ചു.

എഴുത്തുകാരി പി.വി.ദിൽഷയ്ക്ക് അനുമോദനവും നടത്തി. ഡോ.ശരണ്യ ബഗിലേഷ് ഉദ്ഘാടനം ചെയ്തു. കണ്ണമ്പത്ത് രാജീവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.പി.പത്മനാഭൻ മുഖ്യപ്രഭാഷണം നടത്തി.

ലൈബ്രറി പ്രസിഡന്റ് കെ.എം.കെ.കൃഷ്ണൻ പി.വി.ദിൽഷയ്ക്ക് ഉപഹാരം സമർപ്പിച്ചു. വി.പി.സർവ്വോത്തമൻ, പി.എം.കണാരൻ, ടി.പി. രാജീവൻ എന്നിവർ പ്രസംഗിച്ചു. എം.പി.അബ്ദുൾ റഷീദ് സ്വാഗതവും വി.ടി.ലെനിൻ നന്ദിയും പറഞ്ഞു. കുഞ്ഞിക്കണ്ണൻ കുറുന്തോടി ഗാനാലാപനം നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/265817/kavalundkarintandan-organized-book-launch-appreciation)