---
title: "മാലിന്യമുക്തം നവകേരളം; പ്രചരണവുമായി ചോറോട് ശുചിത്വ പദയാത്ര"
english_title: "#Garbage #free #New #Kerala #Chorode #cleanliness #drive #campaign"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/265821/garbage-free-new-kerala-chorode-cleanliness-drive-campaign"
published_at: "2025-01-25T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6795056403073_malinyamuktham_navakeralam.jpg"
keywords: []
---

# മാലിന്യമുക്തം നവകേരളം; പ്രചരണവുമായി ചോറോട് ശുചിത്വ പദയാത്ര

> **Lead Summary:** **വടകര: ** മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്ത് ശുചിത്വ പദയാത്ര സംഘടിപ്പിച്ചു.

## Article Content

**വടകര: ** മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്ത് ശുചിത്വ പദയാത്ര സംഘടിപ്പിച്ചു.

വൈക്കിലശ്ശേരി യുപി സ്‌കൂളിൽ നിന്ന് ആരംഭിച്ച പദയാത്ര മാങ്ങോട്ടുപാറ ടൗണിൽ അവസാനിച്ചു.

മാർച്ചിൽ കേരളം സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമാകും. ഇതിനു മുന്നോടിയായി വിവിധ തലങ്ങളിൽ പ്രചാരണ പരിപാടികൾ നടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ചോറോട്ടെ ശുചിത്വ പദയാത്ര.

വാർഡുകൾ തോറും ഊർജിതമായ പ്രവർത്തനം നടക്കും. ടൗണുകളിലും ശുചീകരണം സജീവമാകും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ ഉദ്ഘടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ സി നാരായണൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെൽത്ത് ഇൻസ്പെക്ടർ ലിൻഷി കെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജീവൻ വള്ളിൽ നന്ദി പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷ ശ്യാമള പൂവേരി, വാർഡ് അംഗങ്ങളായ പുഷ്പ മഠത്തിൽ, പ്രസാദ് വിലങ്ങിൽ, അബൂബക്കർ, സജിതകുമാരി, റീന പി.പി, ലിസി പി, ഷിനിത, ജംഷിദ, ജിഷ, ലളിത,ആബിദ,വൈക്കിലശ്ശേരി യൂ പി സ്‌കൂൾ ഹരിതസഭ അംഗങ്ങളായ വേദ എസ്.ബി, ഫസ, ലുബീന, അധ്യാപകർ, അസി സെക്രട്ടറി അനീഷ് കുമാർ, വിഇഒ വിനീത പി, ഹരിതകേരള മിഷൻ ആർപി ഷംന, സിഡിഎസ് ചെയർപേഴ്സൺ അനിത, ഹരിതസേന അംഗങ്ങൾ, അംഗൻവാടി വർക്കർമാർ, സിഡിഎസ് അംഗങ്ങൾ, ആശ വർക്കർമാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/265821/garbage-free-new-kerala-chorode-cleanliness-drive-campaign)