ആയഞ്ചേരി: (vatakara.truevisionnews.com) ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 2025-26 വർഷത്തെ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായുള്ള വികസന സെമിനാർ നടത്തി.


കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി പ്രസിഡൻ്റ് എൻ. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി.കെ. ആയിഷ ടീച്ചർ അധ്യക്ഷയായി.
വികസന പദ്ധതിയുടെ കരട് റിപ്പോർട്ട് ആസൂത്രണ സമിതി ഉപാധ്യക്ഷൻ നൊച്ചാട്ട് കുഞ്ഞബ്ദുല്ലക്ക് നൽകി പ്രസിഡൻ്റ് പ്രകാശനം ചെയ്തു.
പദ്ധതി റിപ്പോർട്ട് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് വെള്ളിലാട്ട് അവതരിപ്പിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.എം.ലതിക, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, പഞ്ചായത്ത് അംഗങ്ങളായ കാട്ടിൽ മൊയ്തു മാസ്റ്റർ, ടി. സജിത്ത്, ടി.കെ. ഹാരിസ്, എം.വി.ഷൈബ, ലിസ പുനയങ്കോട്ട്, സി.എം. നജുമുന്നിസ, എ. സുരേന്ദ്രൻ, പി. രവീന്ദ്രൻ, കെ.കെ. ശ്രീലത, പ്രവിത അണിയോത്ത്, സുധ സുരേഷ്, സെക്രട്ടറി എം. ഗംഗാധരൻ, ഹാരിസ് മുറിച്ചാണ്ടി, കണ്ണോ ദാമോദരൻ, ജയരാജൻ മാസ്റ്റർ, രാമദാസ് മണലേരി, സി.വി. കുഞ്ഞിരാമൻ മാസ്റ്റർ, പി. ബാലൻ, എം. ഇബ്രാഹിം, മുത്തു തങ്ങൾ, പ്ലാൻ ക്ലർക്ക് പ്രകാശൻ എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്ന് 14 ഉപവിഷയങ്ങളിൽ ഗ്രൂപ്പ് ചർച്ചക്ക് ശേഷം ആസൂത്രണം ചെയ്ത പദ്ധതി പ്രവർത്തനങ്ങൾക്ക് പുറമേ 17 വാർഡുകളിലെ ഗ്രാമസഭകളിൽ നിന്നായി വന്ന നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
#plan #Ayanchery #Gram #Panchayat #organized #development #seminar