വടകര: (vatakara.truevisionnews.com) സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 'ആത്മകഥനത്തിൻ്റെ ജീവിത പാതകൾ' എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു.കെ. വി സജയ് പ്രഭാഷണം നടത്തി.


നഗരസഭ സാംസ്‌കാരിക ചത്വരത്തിൽ ചെറുകാടിന്റ ജീവിതപ്പാത പ്രസിദ്ധീകരിച്ച് 50 വർഷം പൂർത്തിയാവുന്ന വേളയിൽ പ്രഭാഷണം സംഘടിപ്പിച്ചത്.
അബോധാവസ്ഥയിൽ പോലും ഞാനൊരു കമ്മ്യൂണിസ്റ്റുകാരനും രാഷ്ട്രീയ പ്രവർത്തകനുമാണെന്നും, തന്നിലൂടെയും ആണ് പുതിയൊരു ലോകം സാധ്യമായിത്തീരെണ്ടതെന്നും വിശ്വസിച്ച ഒരാളാണ് ചെറുകാടെന്നും, തൻ്റെ ജീവിതപാതയെ സമരത്തിന്റയും സഹനത്തിൻറയും പാതയായി പരിവർത്തിപ്പിച്ച ഒരാളുടെ ആത്മകഥ കൂടിയാണ് 'ജീവിതപ്പാത' യെന്നും കെ വി സജയ് പറഞ്ഞു.
ടി കെ അഖിൽ അധ്യക്ഷനായി. കെ ടി സപന്യ സ്വാഗതവും പി കെ ദിനിൽ കുമാർ നന്ദിയും പറഞ്ഞു.
സ്വരജതി പാലയാടിൻറെ സംഗീത രാവ് കലാപരിപാടികളും അരങ്ങേറി.
നഗരസഭ സാംസ്‌കാരിക ചത്വരത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന് പ്രഭാഷണം നടക്കും.
'അവസാനിക്കാത്ത ഗുരു' എന്ന വിഷയത്തിൽ ഡോ. രാജേന്ദ്രൻ എടുത്തും കര പ്രഭാഷണം നടത്തും. തുടർന്ന് പാട്ടുപുര തോടന്നൂർ അവതരിപ്പിക്കുന്ന 'ആവോ താമാനം' നാടൻ പാട്ട് കലാ പരിപാടിയും നടക്കും.
#life #paths #autobiography #A #lecture #organized #Vadakara #part #CPIM #district #conference