---
title: "ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ മേമുണ്ടയ്ക്ക് ഇരട്ടപുരസ്‌കാരം"
english_title: "#Memunda #won #double #award #South #Indian #Science #Fair"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/265916/memunda-won-double-award-south-indian-science-fair"
published_at: "2025-01-26T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6795d30587eff_memunda_school.jpg"
keywords: []
---

# ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ മേമുണ്ടയ്ക്ക് ഇരട്ടപുരസ്‌കാരം

> **Lead Summary:** **വടകര: ** പുതുച്ചേരിയിൽ ഇന്നലെ സമാപിച്ച ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ ഗണിതവിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ദേവാനന്ദ് എസ് ശിവയ്ക്കും അധ്യാപകനായ കെ സന്തോഷ് മാസ്റ്റർക്കും പുതുച്ചേരി സർക്കാർ നൽകുന്ന സ്പെഷ്യൽ പുരസ്‌കാരം.

## Article Content

**വടകര: ** പുതുച്ചേരിയിൽ ഇന്നലെ സമാപിച്ച ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ ഗണിതവിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ദേവാനന്ദ് എസ് ശിവയ്ക്കും അധ്യാപകനായ കെ സന്തോഷ് മാസ്റ്റർക്കും പുതുച്ചേരി സർക്കാർ നൽകുന്ന സ്പെഷ്യൽ പുരസ്‌കാരം.

ഉപഹാരവും സർട്ടിഫിക്കറ്റും പുതുച്ചേരി സ്കൂൾ വിദ്യാഭ്യാസ ഡയറക്ടർ പി. പ്രിയദാർ ഷണ്ണിയിൽ നിന്നും ഏറ്റുവാങ്ങി.

സബ്ജില്ലാതലം മുതൽ സംസ്ഥാനതലം വരെ ഫസ്റ്റ് എ ഗ്രേഡ് നേടിയാണ് ദേവാനന്ദ് എസ് ശിവയും കെ സന്തോഷ്‌ മാസ്റ്ററും ദക്ഷിണേന്ത്യൻ ഗണിത ശാസ്ത്രമേളയിൽ മത്സരിച്ചത്.

ദേവാനന്ദ് എസ് ശിവ വിദ്യാർത്ഥികൾക്കായുള്ള വ്യക്തികത ഇനത്തിലും കെ സന്തോഷ്‌ മാസ്റ്റർ അധ്യാപർക്കായുള്ള പഠനസഹായി ഇനത്തിലുമാണ് മത്സരിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/265916/memunda-won-double-award-south-indian-science-fair)