---
title: "ഫാഷിസ്റ്റ് കാലത്തും രാജ്യത്ത് ജനാധിപത്യം പുലരുന്നത് ഭരണഘടനയുടെ ശക്തി -അൻസാരി എനാത്ത്"
english_title: "#Democracy #flourishes #country #Fascist #era  #strength #Constitution #AnsariEnath"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/266086/democracy-flourishes-country-fascist-era-strength-constitution-ansarienath"
published_at: "2025-01-27T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67971b1260506_sdpi.jpg"
keywords: []
---

# ഫാഷിസ്റ്റ് കാലത്തും രാജ്യത്ത് ജനാധിപത്യം പുലരുന്നത് ഭരണഘടനയുടെ ശക്തി -അൻസാരി എനാത്ത്

> **Lead Summary:** **വടകര: ** കഴിഞ്ഞ 11 വർഷമായി നരേന്ദ്ര മോദിയുടെ കീഴിൽ സംഘപരിവാര ഫാഷിസ്റ്റ് സർക്കാർ ഇന്ത്യ ഭരിച്ചിട്ടും ജനാധിപത്യം തകരാതിരിക്കുന്നത് ഭരണഘടന എന്ന ശക്തികൊണ്ടാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അൻസാരി എനാത്ത് പറഞ്ഞു.

## Article Content

**വടകര: ** കഴിഞ്ഞ 11 വർഷമായി നരേന്ദ്ര മോദിയുടെ കീഴിൽ സംഘപരിവാര ഫാഷിസ്റ്റ് സർക്കാർ ഇന്ത്യ ഭരിച്ചിട്ടും ജനാധിപത്യം തകരാതിരിക്കുന്നത് ഭരണഘടന എന്ന ശക്തികൊണ്ടാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അൻസാരി എനാത്ത് പറഞ്ഞു.

'ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ്' എന്ന തലക്കെട്ടിൽ അഴിയൂർ ചുങ്കത്ത് എസ്ഡിപിഐ വടകര നിയോജക മണ്ഡലം കമ്മിറ്റിയുട നേതൃത്വത്തിൽ നടന്ന അംബേദ്കർ സ്ക്വയർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയെ അസ്തിരപ്പെടുത്തുന്ന തരത്തിലുള്ള നിരവധി നടപടികളാണ് സംഘപരിവാറിൽ നിന്ന് ഉണ്ടായിട്ടുള്ളത്.

2015 ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി മാധ്യമങ്ങൾക്ക് നൽകിയ പരസ്യങ്ങളിൽ നിന്ന് മാതേതരത്വവും സോഷ്യലിസവും ബോധപൂർവ്വമായി ഒഴിവാക്കി.

ഭരണഘടന വിരുദ്ധമായ സാമ്പത്തിക സംവരണം, പൗരത്വ നിയമ ഭേദഗതി, വഖഫ് നിയമ ഭേദഗതി, ഏക സിവിൽകോട്, ഏകഇലക്ഷൻ തുടങ്ങി മനുസ്മൃതിയിലേക്ക് രാജ്യത്തെ എത്തിക്കുകയാണ് സംഘപരിവാർ ഭരണകൂട ലക്ഷ്യം.

ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് നടന്ന രാമക്ഷേത്ര പ്രതിഷ്ഠയോടെ ആർഎസ്എസ് വിഭാവനം ചെയ്യുന്ന മനോരാജ്യം യാഥാർത്ഥ്യമാകുമെന്ന് അവർ കരുതി.

പിന്നീട് 2025 ലും ഭരണഘടന തിരുത്താൻ കഴിയില്ല എന്ന ബോധ്യത്തിലാണ് ഭരണഘടന ശിൽപ്പി ഡോ. ബി ആർ അംബേദ്ക്കറെ അവഹേളിക്കുന്നതിലേക്ക് സംഘപരിവാർ എത്തിയത്.

അമിത്ഷാ യിലൂടെ പാർലമെൻ്റിൽ നിന്ന് അതിന് തുടക്കം കുറിച്ചു.

ഇത് അംബേദ്കറോടുള്ള അസഹ്ഷുണതയല്ല മറിച്ച് ഇന്ത്യൻ ഭരണഘടനയോടുള്ള അമർഷമാണെന്നും അദ്ദേഹം പറഞ്ഞു.

വടകര മണ്ഡലം പ്രസിഡന്റ്‌ ഷംസീർ ചോമ്പാല ആദ്യക്ഷത വഹിച്ച പരിപാടിയിൽ ഒഞ്ചിയം പഞ്ചായത്ത്‌ പ്രസിഡന്റ്‌ നവാസ് അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.

മണ്ഡലം വൈസ് പ്രസിഡന്റ്‌ റഹൂഫ് ചോറോട് സ്വാഗതവും എസ് ഡി പി ഐ അഴിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സമീർ കുഞ്ഞിപ്പള്ളി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/266086/democracy-flourishes-country-fascist-era-strength-constitution-ansarienath)