---
title: "ഡിവൈഎഫ്‌ഐ ഇടപെടല്‍ ; പട്ടികജാതിക്കാരിയെ അക്രമിച്ച കേസില്‍ പോലീസ് കേസ് എടുത്തു"
english_title: "DYFI intervention; Police have registered a case of assault on a Scheduled Caste woman"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/26609/dyfi-intervention-police-have-registered-a-case-of-assault-on-a-scheduled-caste-woman"
published_at: "2022-02-15T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620bddf7cb6a1_DYFI -YUVATHI.jpg"
keywords: []
---

# ഡിവൈഎഫ്‌ഐ ഇടപെടല്‍ ; പട്ടികജാതിക്കാരിയെ അക്രമിച്ച കേസില്‍ പോലീസ് കേസ് എടുത്തു

> **Lead Summary:** വടകര: ഓര്‍ക്കാട്ടേരി ടൗണില്‍ പച്ചക്കറി കച്ചവടം ചെയ്തിരുന്ന പട്ടികജാതി വിഭാഗത്തില്‍ പെട്ട വനിതയെ അക്രമിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്ത സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധത്തെ തുടര്‍ന്ന് കേസെടുത്തു.

## Article Content

വടകര: ഓര്‍ക്കാട്ടേരി ടൗണില്‍ പച്ചക്കറി കച്ചവടം ചെയ്തിരുന്ന പട്ടികജാതി വിഭാഗത്തില്‍ പെട്ട വനിതയെ അക്രമിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്ത സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധത്തെ തുടര്‍ന്ന് കേസെടുത്തു.

അക്രമത്തില്‍ പരിക്കേറ്റ സ്ത്രീ കഴിഞ്ഞ ദിവസം വടകര ഗവ: ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അക്രമണത്തില്‍ പരിക്ക് പറ്റിയ സ്ത്രീ പൊലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.

ഡിവൈഎഫ്‌ഐ പ്രതിഷേധം ശക്തമാക്കിയതിനെ തുടര്‍ന്ന് എടച്ചേരി പൊലീസ് കേസെടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/26609/dyfi-intervention-police-have-registered-a-case-of-assault-on-a-scheduled-caste-woman)