---
title: "എം.എല്‍.എയുടെ ഇടപെടല്‍ ;   മഴക്കെടുതിയില്‍ തകര്‍ന്ന റോഡുകള്‍ക്ക്  74 ലക്ഷത്തിന്റെ പദ്ധതി"
english_title: "An administrative sanction of `74 lakh has been given for the renovation of roads in Vadakara constituency"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/26614/an-administrative-sanction-of-74-lakh-has-been-given-for-the-renovation-of-roads-in-vadakara-constituency"
published_at: "2022-02-15T23:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620bec910f44c_k-k rema.jpg"
keywords: []
---

# എം.എല്‍.എയുടെ ഇടപെടല്‍ ;   മഴക്കെടുതിയില്‍ തകര്‍ന്ന റോഡുകള്‍ക്ക്  74 ലക്ഷത്തിന്റെ പദ്ധതി

> **Lead Summary:** വടകര: കഴിഞ്ഞ മഴക്കാലത്ത് തകര്‍ന്നുപോയ വടകര മണ്ഡലത്തിലെ റോഡുകള്‍ നവീകരിക്കാന്‍ 74 ലക്ഷം രൂപയുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതിയായി.

## Article Content

വടകര: കഴിഞ്ഞ മഴക്കാലത്ത് തകര്‍ന്നുപോയ വടകര മണ്ഡലത്തിലെ റോഡുകള്‍ നവീകരിക്കാന്‍ 74 ലക്ഷം രൂപയുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതിയായി.

നാല് പഞ്ചായത്തുകളിലെയും നഗരസഭയിലെയും മഴക്കെടുതിയില്‍ തകര്‍ന്ന റോഡുകളുടെ ശോചനീയാവസ്ഥ വിവരിച്ച് സര്‍ക്കാരിലേക്ക് കെ.കെ രമ എം.എല്‍.എ അയച്ച റിപ്പോര്‍ട്ടിനെതുടര്‍ന്നാണ് റോഡ് നവീകരണത്തിന് തുക അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചത്.

എല്ലാ പ്രവൃത്തിയും ആറുമാസത്തിനുള്ളില്‍ കരാറിലേര്‍പെട്ട് ഒന്നര വര്‍ഷത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കണം. ഈ തുകയ്ക്ക് ഭരണാനുമതിയായതോടെ മണ്ഡലത്തിലെ പത്ത് വ്യത്യസ്ത റോഡുകള്‍ക്കാണ് പുതുജീവന്‍ വെക്കുക.

സമയബന്ധിതമായി പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു റോഡുകള്‍ പൂര്‍വ്വസ്ഥിയിലാക്കുന്നതിനുള്ള തുടര്‍ഇടപെടലുകള്‍ വേഗത്തിലാക്കുമെന്നു എം.എല്‍.എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/26614/an-administrative-sanction-of-74-lakh-has-been-given-for-the-renovation-of-roads-in-vadakara-constituency)