---
title: "പ്രതി പിടിയിൽ; സ്കൂട്ടർ മോഷ്ടാവിനെ അറസ്റ്റ് ചെയ്ത് പോലീസ് "
english_title: "#Accused #custody #police #arrested #scooter #thief"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/266156/Accused-custody-police-arrested-scooter-thief"
published_at: "2025-01-27T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67976a9386720_arrest.jpg"
keywords: []
---

# പ്രതി പിടിയിൽ; സ്കൂട്ടർ മോഷ്ടാവിനെ അറസ്റ്റ് ചെയ്ത് പോലീസ് 

> **Lead Summary:** **ചോമ്പാല: **നിരവധി മോഷണ കേസിൽ പ്രതിയായ സൂര്യൻ എസ്. എസ് മാവിളിച്ചി കണ്ടി വീട്, എടക്കാട് , കൊയിലാണ്ടി എന്നയാളെയാണ് ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**ചോമ്പാല: **നിരവധി മോഷണ കേസിൽ പ്രതിയായ സൂര്യൻ എസ്. എസ് മാവിളിച്ചി കണ്ടി വീട്, എടക്കാട് , കൊയിലാണ്ടി എന്നയാളെയാണ് ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തത്.

ന്യൂ മാഹി സ്വദേശിയായ കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാരനായ യുവാവ് 2024 ഡിസംബർ 6 ാം തിയ്യതി മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് സ്കൂട്ടർ നിർത്തിയിട്ട് ജോലി ആവശ്യാർത്ഥം പോയി 8 ാം തിയ്യതി തിരിച്ച് വന്നപ്പോൾ സ്കൂട്ടർ കാണാത്തതിൽ പോലീസിൽ പരാതിപ്പെടുകയും ചോമ്പാല എസ് ഐ മനീഷ് വി.കെ അന്വേഷണം നടത്തി വരികയുമായിരുന്നു.

അന്വേഷണത്തിൽ പ്രതിയായ സൂര്യൻ കളവ് ചെയ്ത സ്കൂട്ടറുമായി പോകുന്നത് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി.

അതിനിടയിൽ കൊയിലാണ്ടിയിൽ വെച്ച് കളവ് ചെയ്ത ബാറ്ററിയുമായി ഇതേ സ്കൂട്ടറിൽ പോകവെ കൊയിലാണ്ടി പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയ പ്രതി കോടതിയിൽ നിന്നും ജാമ്യം നേടുകയും ചോമ്പാല പോലീസ് ടിയാനെ അന്വേഷിക്കുന്നതറിഞ്ഞ് പാലക്കാട്ടേക്ക് ഒളിവിൽ പോകുകയും ചെയ്തിരുന്നു.

പ്രതി പാലക്കാട് നിന്നും തിരിച്ചു വരുന്നതായി മനസ്സിലാക്കിയ ചോമ്പാല പോലീസ് എസ് ഐ മനീഷ് വി.കെ യുടെ നേതൃത്വത്തിൽ എസ് സി.പി ഒ മാരായ അഭിജിത്ത് വി.കെ, അനനന്തൻ ടി.കെ എന്നിവർ ചേർന്ന് കൊയിലാണ്ടിയിൽ നിന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്യുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഷീജ എ എം 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

**
**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/266156/Accused-custody-police-arrested-scooter-thief)