---
title: "നേതൃത്വം ചുമതലയേറ്റു; മാധ്യമങ്ങൾ ശ്രമിക്കുന്നത് ബി.ജെ.പിയെ തകർക്കാനെന്ന് സി. കൃഷ്ണകുമാർ"
english_title: "#Media #trying #destroy #BJP #cKrishnaKumar"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/266165/Media-trying-destroy-BJP-cKrishnaKumar"
published_at: "2025-01-27T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6797510f11db4_bjp.jpg"
keywords: []
---

# നേതൃത്വം ചുമതലയേറ്റു; മാധ്യമങ്ങൾ ശ്രമിക്കുന്നത് ബി.ജെ.പിയെ തകർക്കാനെന്ന് സി. കൃഷ്ണകുമാർ

> **Lead Summary:** **വടകര: **കേരളത്തിലെ മാധ്യമങ്ങൾ ബി.ജെ.പിയെ തകർക്കാൻ ശ്രമിക്കുകയാണെന്നും വാർത്തകൾ സൃഷ്ടിക്കുകയും ഞൊടിയിടയിൽ അവസാനിപ്പിക്കുകയുമാണ് ചെയ്തു കൊണ്ടിരിക്കുന്നതെന്നും ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്കുമാർ പറഞ്ഞു.

## Article Content

**വടകര: **കേരളത്തിലെ മാധ്യമങ്ങൾ ബി.ജെ.പിയെ തകർക്കാൻ ശ്രമിക്കുകയാണെന്നും വാർത്തകൾ സൃഷ്ടിക്കുകയും ഞൊടിയിടയിൽ അവസാനിപ്പിക്കുകയുമാണ് ചെയ്തു കൊണ്ടിരിക്കുന്നതെന്നും ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്കുമാർ പറഞ്ഞു.

സമസ്ത മേഖലകളിലും സ്പർശിച്ചു കൊണ്ടാണ് ബി.ജെ.പി.ജില്ലാ പ്രസിഡൻ്റുമാരേ നിയോഗിച്ചിരിക്കുന്നത്.

സ്ത്രീകൾക്ക് മുൻഗണന നൽകുന്നതിലും ബി.ജെ.പി മറ്റ് രാഷ്ട്രീയ പാർട്ടികളിൽ വ്യത്യസ്തത പലിച്ചു.

നാല് ജില്ലകളിലാണ് സ്ത്രീകളെ ജില്ലാ പ്രസിഡൻ്റുമാരായി ബി.ജെ.പി. പ്രഖ്യാപിച്ചത്.

കോഴിക്കോട് നോർത്ത് ജില്ല പ്രസിഡൻ്റായി സി.ആർ പ്രഫുൽകൃഷ്ണൻ ചുമതലയേൽക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ല വരണാധികാരി അഡ്വ.എസ് സൂര്യൻ അദ്ധ്യക്ഷത വഹിച്ചു.

അഡ്വ.വി.കെ.സജീവൻ ആ മുഖഭാഷണം നടത്തി. ദേശീയ കൗൺസിൽ അംഗം കെ.പി.ശ്രീശൻ മാസ്റ്റർ, എ.കെ.ശ്രീധരൻ മാസ്റ്റർ, എൻ.പി.രാധാകൃഷ്ണൻ, അഡ്വ.വി.പി.ശ്രീ പദ്മനാഭൻ, പ്രമോദ് സേവാഭാരതി, ഇ.പ്രശാന്ത് കുമാർ, കെ.പി.വിജയലക്ഷ്മി ടീച്ചർ,പി.പി.മുരളി മാസ്റ്റർ,വിനോദ് വായനാരി, അഡ്വ.സത്യൻ, സന്തോഷ് കാളിയത്ത്, പ്രദീപൻകൈ നാട്ടി,സി.പി. കൃഷ്ണൻ മാസ്റ്റർ, തുടങ്ങിയവർ സംസാരിച്ചു.

**
**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/266165/Media-trying-destroy-BJP-cKrishnaKumar)