---
title: "'അവസാനിക്കാത്ത ഗുരു' പ്രഭാഷണം; സാംസ്കാരിക ചത്വരത്തിൽ പ്രഭാഷണം സംഘടിപ്പി ച്ചു"
english_title: "#Avasanikkathaguruprabhashanam #lecture #organized #cultural #square"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/266267/avasanikkathaguruprabhashanam-lecture-organized-cultural-square"
published_at: "2025-01-27T23:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6797c3e1ce0b7_jpg"
keywords: []
---

# 'അവസാനിക്കാത്ത ഗുരു' പ്രഭാഷണം; സാംസ്കാരിക ചത്വരത്തിൽ പ്രഭാഷണം സംഘടിപ്പി ച്ചു

> **Lead Summary:** വടകര: സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നഗരസഭ സാംസ്കാരിക ചത്വരത്തിൽ അവസാനിക്കാത്ത ഗുരു' എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു.

## Article Content

വടകര: സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നഗരസഭ സാംസ്കാരിക ചത്വരത്തിൽ അവസാനിക്കാത്ത ഗുരു' എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു.

ഡോ. രാജേന്ദ്രൻ എടുത്തും കര പ്രഭാഷണം നടത്തി. കേരള സമൂഹത്തിനകത്ത് അരിച്ചിറങ്ങിയ ഒരു ഇരുട്ടിനെ ഇല്ലാതാക്കുക എന്നതായിരുന്നു ശ്രീ നാരായണ ഗുരുവിൻ്റെ ഉദ്ദേശം.

സോദരത്വം സഹജ സ്നേഹം സമഭാവന എന്ന ഒരു രാഷ്ട്രീയ മുദ്രാവാക്യം ഒരു ക്ഷേത്രത്തിൻ്റെ ചുവരിൽ എഴുതി വച്ചു എന്നതാണ് അരുവിപ്പുറം പ്രതിഷ്ഠയുടെ വലിയ വിപ്ലവമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കമ്മിറ്റി അംഗം കെ പുഷ്പജ അധ്യക്ഷയായി. കെ പി ശ്രീജിത്ത് സ്വാഗതവും എം സി സജീവൻ നന്ദിയും പറഞ്ഞു. പാട്ടുപുര തോടന്നൂർ അവതരിപ്പിച്ച 'ആവോ താമാനം' നാടൻ പാട്ട് അവതരണവും ഉണ്ടായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/266267/avasanikkathaguruprabhashanam-lecture-organized-cultural-square)