---
title: "ആശ്വാസ് പദ്ധതി:  വ്യാപാരികളുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം നൽകി"
english_title: "#Relief #scheme #Rs #10 #lakh #each #given #families #traders"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/266284/relief-scheme-rs-10-lakh-each-given-families-traders"
published_at: "2025-01-28T08:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679842169af30_aaswas_paddathi.jpg"
keywords: []
---

# ആശ്വാസ് പദ്ധതി:  വ്യാപാരികളുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം നൽകി

> **Lead Summary:** **അഴിയൂർ: **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉള്ള ആശ്വാസ് പദ്ധതിയിൽ അംഗമായ അഴിയൂരിലെ മരണമടഞ്ഞ രണ്ട് വ്യാപാരികളുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം കൈമാറി.

## Article Content

**അഴിയൂർ: **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉള്ള ആശ്വാസ് പദ്ധതിയിൽ അംഗമായ അഴിയൂരിലെ മരണമടഞ്ഞ രണ്ട് വ്യാപാരികളുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം കൈമാറി.

അഴിയൂരിലെ പ്രേമൻ സ്റ്റോർ ഉടമ പ്രേമദാസൻ സി.കെ, മുക്കാളിയിലെ സദൻ സ്റ്റോർ ഉടമ സദാനന്ദൻ എൻ.പി എന്നിവരുടെ കുടുംബങ്ങൾക്കാണ് പദ്ധതി ചെയർമാൻ എ.വി.എം. കബീർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ എന്നിവർ ചേർന്ന് ചെക്ക് കൈ മാറിയത്.

അഴിയൂർ ചുങ്കം ടൗണിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. അഴിയൂർ പഞ്ചായത്ത് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് പി.കെ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ നിഷ പുത്തൻപുരയിൽ മുഖ്യാതിഥിയായിരുന്നു.

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സീനിയർ വൈസ് പ്രസിഡന്റ് എം അബ്ദുസ്സലാം, പി.അബ്ദുൽ ഖാദർ, ഹരീഷ് ജയരാജ്, കെ.കെ. അനിൽകുമാർ, പ്രകാശൻ വി.പി, എ.ടി.ശ്രീധരൻ, കെ.ബാബുരാജ്, കെ.പി. പ്രീജിത്ത്കുമാർ, യൂസഫ് കുന്നുമ്മൽ, ശ്രീധരൻ കൈപ്പാട്ടിൽ കെ.വി.രാജൻ മാസ്റ്റർ,പ്രകാശൻ പി.കെ, പ്രമോദ് കെ.പി, പ്രദീപ് ചോമ്പാല, സമീർ കുഞ്ഞിപ്പള്ളി, റഫീക്ക് അഴിയൂർ, അബ്ദുൽ ജലീൽ സി.കെ ബാബു ഹരിപ്രസാദ്, കെ.ടി. ദാമോദരൻ എന്നിവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി സലീം പുനത്തിൽ സ്വാഗതവും അഴിയുർ ചുങ്കം യൂണിറ്റ് പ്രസിഡന്റ് അരവിന്ദൻ എം.ടി. നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/266284/relief-scheme-rs-10-lakh-each-given-families-traders)