---
title: "സിപിഐ എം ജില്ലാ സമ്മേളനം; ദീപശിഖ ജാഥ ഇന്ന് ഒഞ്ചിയം സ്ക്വയറിൽ"
english_title: "#CPIM #District #Conference #Deepasikha #Jatha #today #Onchiam #Square"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/266318/cpim-district-conference-deepasikha-jatha-today-onchiam-square"
published_at: "2025-01-28T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6798701944713_cpim.jpg"
keywords: []
---

# സിപിഐ എം ജില്ലാ സമ്മേളനം; ദീപശിഖ ജാഥ ഇന്ന് ഒഞ്ചിയം സ്ക്വയറിൽ

> **Lead Summary:** **ഒഞ്ചിയം: **സിപിഐ എം ജില്ലാ സമ്മേളന നഗരിയിലേക്കുള്ള ദീപ ശിഖാ പ്രയാണം ഒഞ്ചിയം രക്തസാക്ഷി സ്ക്വയറിൽനിന്ന് ഇന്ന് പകൽ മൂന്നിന് ആരംഭിക്കും.

## Article Content

**ഒഞ്ചിയം: **സിപിഐ എം ജില്ലാ സമ്മേളന നഗരിയിലേക്കുള്ള ദീപ ശിഖാ പ്രയാണം ഒഞ്ചിയം രക്തസാക്ഷി സ്ക്വയറിൽനിന്ന് ഇന്ന് പകൽ മൂന്നിന് ആരംഭിക്കും.

നൂറുകണക്കിന് അത്ലീറ്റുകൾ റാലിയായി ദീപശിഖ വടകര നാരായണ നഗറിൽ എത്തിക്കും.

ഒഞ്ചിയം രക്തസാക്ഷി മേനോൻ കണാരൻ്റെ മകൾ നാണി ജാഥാ ലീഡർ ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ മുഹമ്മദിന് ദീപശിഖ കൈമാറും.

ഒഞ്ചിയം ബാങ്ക്, ഒഞ്ചിയം റെയിൽവേ ഗേറ്റ്, കണ്ണുക്കര, കേളു ബസാർ, മടപ്പള്ളി, നാദാപുരം റോഡ്, കെ ടി ബസാർ, കൈനാട്ടി, ചോറോട്, പെരുവാട്ടും താഴ, അഞ്ചുവിളക്ക്, പഴയ ബസ് സ്‌റ്റാൻഡ്, എടോടി തുടങ്ങി വഴിനിളെ അഭിവാദ്യമേറ്റുവാങ്ങിയാണ് ദീപശിഖാ ജാഥ വൈകിട്ട് ആറോടെ സമ്മേളന നഗരിയിലെത്തുക.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/266318/cpim-district-conference-deepasikha-jatha-today-onchiam-square)